Wednesday, March 18, 2026 Last Updated 41 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 16 Oct 2025 01.16 PM

' നിങ്ങളുടെ ദിവസം സ്‌നേഹത്താലും ചിരിയാലും നിറഞ്ഞുനില്‍ക്കട്ടെ' ; പൃഥ്വിയ്ക്ക് പിറന്നാള്‍ ആശംസിച്ച് മോഹന്‍ലാല്‍

his
photo-www.facebook.com/ActorMohanlal

നടന്‍ പൃഥ്വിരാജിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മോഹന്‍ലാല്‍ പൃഥ്വിയ്ക്ക് ആശംസകള്‍ നേര്‍ന്നത്. പൃഥ്വിരാജിന്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്.

' പ്രിയപ്പെട്ട പൃഥ്വി, ജന്മദിനാശംസകള്‍! നിങ്ങളുടെ ദിവസം സ്‌നേഹത്താലും, ചിരിയാലും, ജീവിതത്തെ മനോഹരമാക്കുന്ന എല്ലാ നല്ല വികാരങ്ങളാലും നിറഞ്ഞുനില്‍ക്കട്ടെ എന്ന് ആശംസിക്കുന്നു' , എന്നാണ് മോഹന്‍ലാലിന്റെ വാക്കുകള്‍. മോഹന്‍ലാലിന്റെ പോസ്റ്റിന് താഴെ നിരവധി പേര്‍ പൃഥ്വിരാജിന് പിറന്നാള്‍ ആശംസിച്ച് കമന്റുമായി എത്തി.

മലയാള സിനിമയിലെ യുവനടന്മാരില്‍ ഏറെ ശ്രദ്ധ നേടിയ താരമാണ് പൃഥ്വിരാജ് സുകുമാരന്‍. അഭിനയത്തിനു പുറമേ സംവിധാനത്തിലും സജീവമാണ് താരം. 2002ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത ' നന്ദനം' എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് അഭിനത്തിലേക്ക് എത്തുന്നത്. പിന്നീട് വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളിലൂടെ പൃഥ്വിരാജ് മലയാളികളുടെ മനസ്സില്‍ ഇടം നേടി. 2019ല്‍ പുറത്തിറങ്ങിയ ' ലൂസിഫര്‍' ആണ് ആദ്യം സംവിധാനം ചെയ്ത ചിത്രം. മലയാളത്തിന് പുറമേ തമിഴിലും, ബോളിവുഡിലും താരം അഭിനയിച്ചു.

അതേസമയം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന സന്തോഷ് ട്രോഫി എന്ന ചിത്രമാണ് പൃഥ്വിരാജിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. പൃഥ്വിയ്‌ക്കൊപ്പം 60 പുതമുഖങ്ങളും അണിനിരക്കുന്ന സിനിമ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.

Ads by Google
Thursday 16 Oct 2025 01.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google