Wednesday, March 18, 2026 Last Updated 36 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 16 Oct 2025 12.40 PM

റെഡ് സല്‍വാറില്‍ സ്‌റ്റൈലിഷ് ലുക്കില്‍ ശാലിനി; അനിയത്തിപ്രാവിലെ ഞങ്ങളുടെ മിനിയെ ഓര്‍മ വരുന്നു എന്ന് ആരാധകര്‍; വീഡിയോ

shalini-
photo-www.instagram.com/wikkitalks_official/

മലയാളികൾ എക്കാലവും ഓർത്തിരിക്കുന്ന ചുരുക്കം ചില നായികമാരിൽ ഒരാളാണ് നടി ശാലിനി. തമിഴ് നടൻ അജിത്തുമായുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തിനോട് വിട പറഞ്ഞെങ്കിലും ശാലിനി ഇന്നും ആരാധകർക്കു പ്രിയങ്കരിയാണ്. സോഷ്യൽ മീഡിയയിൽ താരം വളരെ ആക്ടീവാണ്. ജീവിതത്തിലെ സന്തോഷ നിമിഷങ്ങൾ താരം ആരാധകരുമായി പങ്കിടാറുണ്ട്.

അടുത്തിടെ, ജിഡിസി ഗ്ലോ കാർ​ണിവൽ 2025ൽ സന്ദർശനം നടത്തിയ ശാലിനിയുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.

മുടിയൊക്കെ മുറിച്ച് സ്റ്റൈലിഷ് ലുക്കിലാണ് ശാലിനി ചടങ്ങിനെത്തിയത്. അനിയത്തിപ്രാവിലെ ഞങ്ങളുടെ മിനിയെ ഓർമ വരുന്നു ഈ ലുക്കിൽ കാണുമ്പോൾ എന്നാണ് ആരാധകരുടെ കമന്റ്. വർഷങ്ങൾ കൊണ്ട് വലിയ മാറ്റമൊന്നും വന്നിട്ടില്ല നടിയ്ക്ക് എന്നും ആരാധകർ പറയുന്നു.

അജിത്തുമായുള്ള വിവാഹത്തിനു ശേഷം 2000-ൽ ആണ് ശാലിനി അഭിനയം അവസാനിപ്പിക്കുന്നത്. അനൗഷ്കയും ആദ്‌വികുമാണ് മക്കൾ. 80-ലധികം മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ ശാലിനി അഭിനയിച്ചിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്ത അലൈപ്പായുതേ എന്ന ചിത്രത്തിൽ മാധവനോടൊപ്പം നായികാ വേഷമാണ് തെന്നിന്ത്യയിൽ ശ്രദ്ധനേടിക്കൊടുത്തത്.

Ads by Google
Thursday 16 Oct 2025 12.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google