Wednesday, March 18, 2026 Last Updated 35 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 15 Oct 2025 03.52 PM

‘‘സീരിയലുകളോട് ബൈ പറഞ്ഞ മട്ടിലാണ്; സുധാമണി സൂപ്പർ എന്ന സീരിയലില്‍ നിന്ന് വളരെ വിഷമിപ്പിക്കുന്ന അനുഭവങ്ങളാണ് കിട്ടിയത്...’’ അഞ്ജു അരവിന്ദ്

സ്വീകരണമുറിയില്‍ സ്ഥിരമായി എത്തിയതു കൊണ്ടു തന്നെ കുടുംബ​‍പ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമായി മാറിയ അഭിനേത്രിയാണ് അഞ്ജു അരവിന്ദ്. ഇപ്പോഴിതാ താന്‍ സീരിയല്‍ ഒഴിവാക്കുന്നത് എന്തുകൊണ്ടാണെന്ന് പറയുകയാണ് അഞ്ജു അരവിന്ദ്.
Anju Aravind
Anju Aravind (Image Source: Youtube)

നടി, നർത്തകി എന്നീ നിലകളിലെല്ലാം പ്രശസ്തയായ അഞ്ജു അരവിന്ദ് സിബി മലയിൽ സംവിധാനം ചെയ്ത അക്ഷരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അനിയത്തി വേഷമുള്‍പ്പടെ നായിക വേഷങ്ങളടക്കം ചെയ്ത് മലയാളത്തില്‍ മികച്ച സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. പൂവെ ഉനക്കാകെ എന്ന സിനിമയിലൂടെ തമിഴകത്തും വൻ ജനപ്രീതി നേടിയതോടെ തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിലും താരം ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്തു.
മലയാളം, തമിഴ്,തെലുങ്ക്, കന്നഡ സീരിയലുകളിലും സജീവമായ താരം കുടുംബപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരങ്ങളില്‍ ഒരാളാണ്. സ്വന്തം വീട്ടിലെ അനിയത്തി കുട്ടി എന്നുള്ള ഇമേജാണ് കുടുംബസദസ്സുകളില്‍ അഞ്ജുവിനുള്ളത്.
ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് സീരിയല്‍ മേഖലയോട് ഗുഡ്ബൈ പറയുന്നതെന്ന് പറയുകയാണ് അഞ്ജു അരവിന്ദ്. സീരിയലില്‍ നിന്നുണ്ടായ വിഷമകരമായ അനുഭവങ്ങളാണ് വേണ്ടെന്നു വയ്ക്കാനുള്ള കാരണമെന്നാണ് അഞ്ജു അരവിന്ദ് പറയുന്നത്.
‘‘സീരിയലുകളോടൊക്കെ ബൈ പറഞ്ഞ മട്ടിലാണ് ഞാനുള്ളത്. വിഷമിപ്പിക്കുന്ന ചില അനുഭവങ്ങള്‍ ഉണ്ടായി. സുധാമണി സൂപ്പർ എന്ന സീരിയല്‍ ചെയ്തിട്ടുണ്ടായിരുന്നു. ഞാനെന്റെ നൂറ് ശതമാനം കൊടുത്തിട്ടാണ് അതില്‍ വർക്ക് ചെയ്തത്. പക്ഷേ അവിടെ നിന്ന് വളരെ വിഷമകരമായ അനുഭവങ്ങളൊക്കെ ഉണ്ടായി. ആ ലൊക്കേഷനില്‍ത്തന്നെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആത്മഹത്യ ചെയ്തു. മനസിനെ ഭയങ്കരമായി വിഷമിപ്പിക്കുന്ന കാര്യങ്ങളായിരുന്നു. അതിന് ശേഷം ഞാൻ സീരിയലുകള്‍ ചെയ്‌തിട്ടില്ല...’’ അഞ്ജു അരവിന്ദ് പറയുന്നു.

ആരാധകര്‍ ഇന്നും തന്നെ സ്നേഹിക്കുന്നത് മുമ്പു ചെയ്ത കഥാപാത്രങ്ങളിലൂടെയാണെന്നും താരം പറഞ്ഞു. ‘‘ഒറ്റ ഒരു ഫാൻ മൊമന്റേ എനിക്ക് പറയാനുള്ളൂ. കോയമ്പത്തൂരിയില്‍ പൂവേ ഉനക്കാകെയുടെ സിനിമയുടെ സക്സസ് ആഘോഷിക്കുന്ന സമയത്ത് എല്ലാ ആർട്ടിസ്റ്റുകളെയും വിളിച്ചു. കോയമ്പത്തൂരിലെ ഒരു തീയേറ്ററിലായിരുന്നു പരിപാടി. 1995ലാണ് ആ ചിത്രം റിലീസ് ആയത്. 111-ാം ദിവസം ആഘോഷിക്കുകയായിരുന്നു. കാറില്‍ വന്നിറങ്ങിയതേ ഓർമയുള്ളൂ. കസേരയില്‍ ഇരുത്തിയാണ് എന്നെ ആരാധകർ കൊണ്ടുപോയത്. ആലോചിച്ചുനോക്കൂ. ഒന്നുമല്ലാത്ത എന്നെ. ഇന്നും ഒന്നുമല്ല എന്നാലും പറയുകയാണ്.
അരുണാചലം എന്ന ചിത്രത്തില്‍ രജനി സാറിന്റെ സഹോദരിയായി അഭിനയിച്ചു. അപ്പോള്‍ തലൈവരുടെ തങ്കച്ചി പട്ടം കിട്ടിയിരുന്നു. വേറൊരു സിനിമയുടെ ഷൂട്ടിംഗിന് പോയപ്പോള്‍ ആരാധകർ വലിയ പൂക്കള്‍ കൊണ്ട് മാലയിട്ടു...’’ അഞ്ജു അരവിന്ദ് പറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചില്‍.

Ads by Google
Wednesday 15 Oct 2025 03.52 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google