Wednesday, March 18, 2026 Last Updated 5 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 15 Oct 2025 12.37 PM

‘രേണു സുധിയല്ല ആദ്യത്തെ വിധവ, അങ്ങനൊരു ടാഗ്ലൈന്‍ അവര്‍ക്ക് കൊടുക്കേണ്ട ആവശ്യമില്ല; ഒരുപാട് സ്ട്രഗിള്‍ ചെയ്ത് രേണുചേച്ചി നേടിയെടുത്ത സ്പേസാണിത്...’’ സുര്യ ഇഷാന്‍

uploads/news/2025/10/805792/Untitled-4.jpg
Surya Ishaan about renu sudhi (Image Source: Instagram)

മിമിക്രി കലാകാരനും സിനിമാ താരവുമായിരുന്ന കൊല്ലം സുധിയിലൂടെ പ്രേക്ഷകര്‍ കേട്ടറിഞ്ഞ് ബഹുമാനിച്ച താരപത്നിയാണ് രേണു സുധി. പിന്നീട് സുധിയുടെ അകാലത്തിലുണ്ടായ വേര്‍പാടില്‍ രേണുവിനൊപ്പം പ്രേക്ഷകരും നൊമ്പരപ്പെട്ടു. ആദ്യമൊക്കെ സഹതാപവും ബഹുമാനവുമാണ് രേണുവിന് കിട്ടിയിരുന്നതെങ്കില്‍ പിന്നീട് ഹോട്ട് ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളും ഇന്റിമേറ്റ് റീല്‍സ് വീഡിയോയിലുമൊക്കെ വന്നതോടെ രേണുവിന് സൈബര്‍ അറ്റാക്കും നേരിടേണ്ടി വന്നു.
ഇത്തവണത്തെ ബിഗ് ബോസ് സീസണിലും രേണു മത്സരാര്‍ത്ഥിയായിരുന്നു. അതിലൂടെയും ഒരുപാട് പരിഹാസങ്ങളും വിമര്‍ശനങ്ങളുമൊക്കെ രേണുവിന് നേരിടേണ്ടി വന്നിരുന്നു. എങ്കിലും ഈ നെഗറ്റീവ് കമന്റുകളും വിമര്‍ശനങ്ങളുമൊന്നും രേണുവിനെ ബാധിക്കാറേ​യില്ല. സൈബര്‍ അറ്റാക്കുകളൊക്കെ ഒരു പോസിറ്റീവ് സെന്‍സില്‍ കണക്കാക്കി തന്റെ കരിയര്‍ മുന്നോട്ടു കൊണ്ടുപോകുകയാണ് രേണു. സുധിയുടെ മരണശേഷം കുടുംബത്തിന്റെ ചുമതല രേണുവിനാണ്. അഭിനയത്തിലൂടെയാണ് രേണു വരുമാനം കണ്ടെത്തുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ ഏഴില്‍ നിന്നും പുറത്ത് വന്നശേഷം കേരളത്തിന് അകത്തും വിദേശത്തുമെല്ലാമായി പ്രമോഷനും ഉദ്ഘാടനവുമായി തിരക്കിലാണ് രേണു‍.
ഇപ്പോഴിതാ കൊല്ലം സുധിയുമായി വർഷങ്ങളോളം സൗഹൃദം പുലർത്തിയിരുന്ന സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ സൂര്യ ഇഷാന്‍ രേണു സുധിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. മിമിക്രി റിയാലിറ്റി ഷോകളില്‍ ഒരുമിച്ച്‌ മത്സരിച്ചിരുന്ന കാലത്താണ് സുധിയുമായി സൂര്യയ്ക്ക് സൗഹൃദം ഉടലെടുത്തത്. ‘‘രേണു ചേച്ചിയെ കുറിച്ച്‌ എന്റെ അടുത്ത് ചോദിച്ചാല്‍... എന്റെ ഒരു മിമിക്രി ജേർണിയില്‍ ഞാൻ ഇരുപത്താറ് വർഷമായി മിമിക്രിയില്‍ നില്‍ക്കുന്നയാളാണ്. എന്റെ മിമിക്രി ജീവിതത്തിന്റെ സ്റ്റാർട്ടിങില്‍ എനിക്കൊപ്പം ഉണ്ടായിരുന്ന ആളാണ് സുധി ചേട്ടൻ. അങ്ങനൊരു ബന്ധമാണ് സുധി ചേട്ടനും ഞങ്ങളുമായി ഉള്ളത്. മാത്രമല്ല സുധി ചേട്ടന്റെ ലൈഫിലെ ഓരോ ഏറ്റകുറച്ചിലുകളും കണ്ടൊരാളാണ് ഞാൻ.
മാത്രമല്ല സുധി ചേട്ടന്റെ വളർച്ചയുടെ സമയത്ത് ഒപ്പമുണ്ടായിരുന്നയാളാണ് രേണു ചേച്ചി. എനിക്ക് രേണുവിനെ പേഴ്സണലായി അറിയാം. ഞങ്ങള്‍ ഫോണ്‍ ചെയ്ത് സംസാരിച്ചിട്ടുണ്ട്. ഇപ്പോള്‍ കോണ്‍ടാക്ടില്ല. രണ്ടുപേരുടെ കയ്യിലും ഫോണ്‍ നമ്പറില്ല. രേണു ചേച്ചി ഈ ഒരു പ്ലാറ്റ്ഫോമിലേക്ക് വന്നതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. കലാരംഗത്തേക്ക് വന്നതില്‍ എനിക്ക് ഭയങ്കര സന്തോഷമുണ്ട്. കാരണം എനിക്ക് അവരെ പണ്ട് മുതല്‍ അറിയാം. ഒരുപാട് സ്ട്രഗിള്‍ ചെയ്തിട്ടുണ്ട്. അങ്ങനൊരാള്‍ക്ക് ബെറ്റർപ്ലാറ്റ്ഫോമും നല്ല രീതിയില്‍ മുന്നോട്ട് ജീവിക്കാനും ഒരു സ്പേസ് കിട്ടിയെന്ന് അറിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. പിന്നെ അവർ അല്ല ആദ്യത്തെ വിധവ. പലരും അവരെ പറയുന്നതും ടാഗ് ചെയ്യുന്നതും അവർ ഒരു വിധവയായതുകൊണ്ടല്ലേ എന്നാണ്. അങ്ങനൊരു ടാഗ് ലൈൻ കൊടുക്കേണ്ട ആവശ്യമില്ല, കണ്‍സിഡറേഷന്‍ കൊടുക്കേണ്ട ആവശ്യമില്ല. അവർ ജീവിക്കാനാണ് സ്ട്രഗിള്‍ ചെയ്യുന്നത്. അതിനിടയില്‍ അവർ എഞ്ചോയ് ചെയ്യുന്നു...’’ സൂര്യ ഇഷാന്‍ പറയുന്നു.

‘‘ലൈഫില്‍ കിട്ടുന്ന ഓരോന്നും അവര്‍ എന്‍ജോയ് ചെയ്യുന്നു. കഴിഞ്ഞദിവസം എയർപോർട്ടിൽ വന്നിറങ്ങിയപ്പോൾ അവർ പങ്കുവച്ച സന്തോഷം അവരുടെ അധ്വാനത്തിന്റെയാണ്. മാല കിട്ടി വള കിട്ടി എന്നൊക്കെ പറയുന്നത്. അവരുടെ ജീവിതത്തില്‍ അങ്ങനെ എന്ത് കിട്ടിയാലും അവരതില്‍ സന്തോഷിക്കുന്നു, എന്‍ജോയ് ചെയ്യുന്നു. അവർ ജീവിക്കട്ടെ, കിട്ടുന്ന ഓരോന്നും അവർ ആഘോഷിക്കട്ടെ. അവര്‍ക്ക് കിട്ടിയ അവസരം അവര്‍ ഉപയോഗിക്കുന്നു. ആരാ ഉപയോഗിക്കാത്തത് ? നിങ്ങള്‍ക്ക് അവസരം കിട്ടിയാല്‍ നിങ്ങള്‍ ഉപയോഗിക്കില്ലേ.
പിന്നെ നെഗറ്റീവ് കമന്റിടുന്നവരെക്കുറിച്ച് പറയാ​നാണെങ്കില്‍ എന്നെയോ എന്റെ വീട്ടുകാരെയോ ഒന്നുമറിയാത്ത ആളുകളാണ് എന്റെ വീഡിയോയ്ക്ക് താഴെ വന്ന് നെഗറ്റീവ് കമന്റ് നല്‍കുന്നത്. അതുപോലെ തന്നെ രേണു സുധി എന്താണ്, ആരാണ് എന്നറിയാത്തവരാണ് അവരെ വിമര്‍ശിക്കുന്നത്. അവര് ചെയ്യുന്നത് അവരുടെ ജീവിതത്തിന് വേണ്ടിയാണ്. കിട്ടുന്ന സന്തോഷങ്ങള്‍ അവര്‍ എന്‍ജോയ് ചെയ്യുന്നു. അവരുടെ മക്കള്‍ക്ക് കുഴപ്പമില്ല, ഫാമിലിക്ക് കുഴപ്പമില്ല. പിന്നെ വീഡിയോയ്ക്ക് താഴെ വന്ന് കമന്റിടുന്ന മുഖം കാണിക്കാത്ത ചേട്ടന്മാരെക്കുറിച്ച് എന്ത് പറയാനാണ്.
ബിഗ് ബോസില്‍ നിന്ന് പെട്ടെന്ന് രേണു ചേച്ചി പോയതില്‍ എനിക്ക് നല്ല വിഷമമായിരുന്നു. ശരിക്കും ആ കുട്ടി ഭയങ്കരമായിട്ടും ഡിപ്രസ്ഡ് ആയിപ്പോയി. വെളിയില്‍ നില്‍ക്കുന്ന പോലെ അത്ര ഈസിയായിരുന്നില്ല. എങ്കിലും രേണു സുധിയുള്ള എപ്പിസോഡുകള്‍ എല്ലാവരും എന്‍ജോയ് ചെയ്തില്ലേ. ‘ഇന്ന് രേണു സുധി എന്ത് ചെയ്യു’മെന്ന് വിചാരിച്ച് എപ്പിസോഡ് കണ്ടവര്‍ പോലുമുണ്ട്...’’ സൂര്യ ഇഷാന്‍ പറയുന്നു.

സൂര്യ ഇഷാനെ പോലെയുള്ളവര്‍ രേണു സുധിയെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും മറ്റൊരു വിഭാഗം ആളുകള്‍ എതിർക്കുന്നുമുണ്ട്. ഭർത്താവ് മരിച്ച സ്ത്രീ പ്രണയരംഗങ്ങളില്‍ അഭിനയിക്കുന്നു, മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പലരും രേണുവിനെ വിമർശിക്കുന്നതും പരിഹസിക്കുന്നതും. ബിഗ് ബോസില്‍ പങ്കെടുക്കാൻ പോയപ്പോള്‍ രേണുവിന് എതിരെയുള്ള സൈബർ ആക്രമണം കുറഞ്ഞിരുന്നു.
പുറത്ത് വന്ന് വീണ്ടും സോഷ്യല്‍മീഡിയയില്‍ സജീവമായപ്പോള്‍ ഹെയ്റ്റും തിരിച്ച്‌ വന്നു. എങ്കിലും രേണു സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ്.

Ads by Google
Wednesday 15 Oct 2025 12.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google