Wednesday, March 18, 2026 Last Updated 3 Min 49 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 15 Oct 2025 01.59 PM

അങ്കിള്‍ എന്തിനാണിങ്ങനെ തുറിച്ചുനോക്കുന്നത്; സത്യമറിയാതെ ഒരാളെ ക്രൂശിക്കാന്‍ ഇട്ടു കൊടുക്കരുതെന്ന് ഈഷ റെബ്ബയോട് ആരാധകര്‍

esha-rebba
photo-www.instagram.com/yourseesha/

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നടി ഈഷ റെബ്ബ പങ്കുവച്ച പോസ്റ്റ്. ഒരു റസ്‌റ്റോറന്റിലിരുന്ന് ദോശ കഴിക്കുന്ന തന്റെ ചിത്രങ്ങളും വിഡിയോകളുമാണ് ഈഷ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ഈ വിഡിയോയിലൂടെ ചര്‍ച്ചയായി മാറിയത് മറ്റൊരാളാണ്. ഈഷയുടെ തൊട്ടു പിന്നിലായി ഇരിക്കുന്ന വ്യക്തിയാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം.

'അങ്കിള്‍ എന്തിനാണിങ്ങനെ തുറിച്ചുനോക്കുന്നത്' എന്ന ക്യാപ്ഷനോടെയാണ് ഈഷ ചിത്രങ്ങളും വിഡിയോയും പങ്കുവച്ചിരിക്കുന്നത്. ഇതോടെ അങ്കിളിന്റെ നോട്ടവും ഇരിപ്പുമെല്ലാം സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുകയാണ്. മറ്റുള്ളവരുടെ സ്വാകാരത്യയിലേക്കുള്ള കടന്നു കയറ്റമായി കണ്ട് പലരും അദ്ദേഹത്തെ വിമര്‍ശിക്കുന്നുണ്ട്.

എന്നാല്‍ നടിയുടെ പോസ്റ്റും ക്യാപ്ഷനും തമാശയായി മാത്രം കണ്ടാല്‍ മതിയെന്നും അദ്ദേഹം എന്ത് ഉദ്ദേശത്തിലാണ് നോക്കിയതെന്ന് അറിയില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു സെക്കന്റിലെ നോട്ടത്തിന്റെ പേരില്‍ ഒരാളെ സോഷ്യല്‍ മീഡിയയ്ക്ക് ക്രൂശിക്കാനായി ഇട്ടു കൊടുത്തത് ശരിയായില്ലെന്നും ചിലര്‍ പറയുന്നുണ്ട്.

എന്നാല്‍ നടിയുടെ പോസ്റ്റും ക്യാപ്ഷനും തമാശയായി മാത്രം കണ്ടാല്‍ മതിയെന്നും അദ്ദേഹം എന്ത് ഉദ്ദേശത്തിലാണ് നോക്കിയതെന്ന് അറിയില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. ഒരു സെക്കന്റിലെ നോട്ടത്തിന്റെ പേരില്‍ ഒരാളെ സോഷ്യല്‍ മീഡിയയ്ക്ക് ക്രൂശിക്കാനായി ഇട്ടു കൊടുത്തത് ശരിയായില്ലെന്നും ചിലര്‍ പറയുന്നുണ്ട്.

Ads by Google
Wednesday 15 Oct 2025 01.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google