Wednesday, March 18, 2026 Last Updated 41 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 15 Oct 2025 01.16 PM

' സ്വര്‍ഗത്തില്‍ നിന്ന് അയച്ച തിളങ്ങുന്ന നക്ഷത്രം' ; മകളുടെ 10-ാം പിറന്നാള്‍ ആഘോഷിച്ച് സണ്ണി ലിയോണ്‍

shares
photo-www.instagram.com/sunnyleone/

മകള്‍ നിഷയുടെ 10-ാം പിറന്നാള്‍ ആഘോഷമാക്കി സണ്ണി ലിയോണ്‍. ബര്‍ത്ത്‌ഡേ കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഭര്‍ത്താവ് ഡാനിയേല്‍ വെബറും ഇളയ മക്കളായ ആഷര്‍ സിംഗ് വെബര്‍, നോഹ സിങ് വെബര്‍ എന്നിവരെയും ചിത്രങ്ങളില്‍ കാണാം.

'' പത്താം പിറന്നാള്‍ ആശംസകള്‍ നിഷ. ഞാന്‍ നിന്നെ വളരെയധികം സ്‌നേഹിക്കുന്നു!! സ്വര്‍ഗത്തില്‍ നിന്ന് അയച്ച ഒരു തിളങ്ങുന്ന നക്ഷത്രമാണ് നീ! നിന്നെ ഓര്‍ത്ത് ഞങ്ങള്‍ അഭിമാനിക്കുന്നു' , എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം സണ്ണി ലിയോണ്‍ കുറിച്ചത്.

2017-ല്‍ മഹാരാഷ്ട്രയിലെ ലത്തൂരില്‍ നിന്ന് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയേല്‍ വെബറും ചേര്‍ന്ന് ദത്തെടുത്തതാണ് നിഷയെ. രണ്ട് വയസ് മാത്രമായിരുന്നു അന്ന് നിഷയുടെ പ്രായം. ഇതിന് ശേഷം 2018ല്‍ ദമ്പതികള്‍ വാടക ഗര്‍ഭധാരണത്തിലൂടെ രണ്ട് ഇരട്ട ആണ്‍കുഞ്ഞുങ്ങളുടെയും മാതാപിതാക്കളായി.

നിരവധി പേരാണ് സണ്ണി ലിയോണ്‍ പങ്കുവെച്ച പോസ്റ്റിന് താഴെ നിഷയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.

Ads by Google
Wednesday 15 Oct 2025 01.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google