Wednesday, March 18, 2026 Last Updated 42 Min 37 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 15 Oct 2025 11.40 AM

' വിഷാദം ഒരു വെറും വാക്കല്ല, മൂഡ് സ്വിങ്‌സ് ഒരു വെറും വാക്കല്ല' ; സൗമ്യ സരിന്‍

to, depression

ഡിപ്രഷന്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയെകുറിച്ചെല്ലാം നടി കൃഷ്ണ പ്രഭയും, സീത്രീകളുടെ മൂഡ് സ്വിങ്‌സിനെ കുറ്റപ്പെടുത്തി മോട്ടിവേഷണല്‍ സ്പീക്കര്‍ അഭിഷാദ് ഗുരുവായൂരും നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിതുറന്നിരിക്കുകയാണ്. വിഷയത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് ഡോ. സൗമ്യ സരിന്‍. ഡിപ്രെഷന്‍ എന്ന വാക്ക് ബഹുഭൂരിപക്ഷം ആളുകള്‍ക്കും ഒരു തമാശയാണെന്നും സ്വയം അതനുഭവിച്ചാലോ പ്രിയപ്പെട്ടൊരാളെ നഷ്ടപ്പെട്ടാലോ ആണ് അതിന്റെ ആഴം മനസിലാകുകയുളളുവെന്ന് സൗമ്യ സരിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

'ഡിപ്രെഷൻ എന്ന വാക്ക് ബഹുഭൂരിപക്ഷം ആളുകൾക്കും ഒരു തമാശയാണ്...

ഒന്നുകിൽ സ്വയം അതനുഭവിക്കണം...

അല്ലെങ്കിൽ ഏറ്റവും പ്രിയപ്പെട്ടൊരാളെ നഷ്ടപ്പെടണം...

എങ്കിലേ ആ വാക്കിന്റെ ശെരിക്കുമുള്ള ആഴം നമ്മൾ മനസ്സിലാക്കൂ...

അറിവില്ലാത്ത പക്ഷം ഏറ്റവും കുറഞ്ഞത് അതിനെ പറ്റി പറഞ്ഞു പരിഹസിച്ചു അട്ടഹസിക്കാതിരിക്കാനുള്ള വകതിരിവ് എങ്കിലും കാണിക്കാം നമുക്ക്...

വിഷാദം ഒരു വെറും വാക്കല്ല! മൂഡ് സ്വിങ്സ് ഒരു വെറും വാക്കല്ല! '- സൗമ്യ സരിന്റെ വാക്കുകള്‍.

' ആളുകളുടെ വലിയ പ്രശ്‌നമായി കേള്‍ക്കുന്നത് ഓവര്‍ തിങ്കിങ് ആണ്, ഭയങ്കര ഡിപ്രഷന്‍ ആണ്, പിന്നെ എന്തൊക്കയോ പുതിയ വാക്കുകള്‍ വരുന്നുണ്ടല്ലോ. മൂഡ് സ്വിങ്‌സ് എന്നൊക്കെ. ഞങ്ങള്‍ തമാശയ്ക്ക് പറയും, പഴയ വട്ട് തന്നെ, ഇപ്പോള്‍ ഡിപ്രഷന്‍. പുതിയ പേരിട്ടു'. എന്നായിരുന്നു കൃഷ്ണപ്രഭയുടെ പ്രതികരണം.

അതേസമയം സ്ത്രീകള്‍ക്ക് പരമസുഖമാണെന്നും എന്തിനും ഏതിനും മൂഡ് സ്വിങാണെന്ന് പറഞ്ഞാല്‍ മതിയെന്നുമായിരുന്നു അഭിഷാദിന്റെ പരാമര്‍ശം.

Ads by Google
Wednesday 15 Oct 2025 11.40 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google