Wednesday, March 18, 2026 Last Updated 42 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 15 Oct 2025 10.42 AM

ഗോള്‍ഡന്‍ എംബ്രോയ്ഡറി വര്‍ക്കുള്ള ഡീപ്പ് ഗ്രേ ലെഹങ്കയില്‍ മുന്‍ വിശ്വസുന്ദരി സുസ്മിത സെന്‍; ടൈംലെസ് ബോളിവുഡ് ദിവയുടെ റോയല്‍ ലുക്ക് ട്രെന്‍സിംഗ്

മുന്‍ മിസ് യൂണിവേഴ്സ് സുസ്മിത സെന്‍ റാമ്പിലെത്തിയാല്‍ കണ്ണിമ ചിമ്മാതെ ആരുമൊന്ന് നോക്കിപ്പോകും. ഇപ്പോഴിതാ റോയല്‍ ലുക്കില്‍ ഗോള്‍ഡണ്‍ എംബ്രോയ്ഡറി വര്‍ക്കുള്ള ലെഹങ്കയില്‍ തിളങ്ങുകയാണ് താരം.
Sushmita Sen
Sushmitha Sen (Image Source: Instagram)

മോഡലിംഗിലൂടെ കരിയര്‍ തുടങ്ങി പിന്നീട് ഇന്ത്യയുടെ യശസ്സും അഭിമാനവും വാനോളം ഉയര്‍ത്തി വിശ്വസുന്ദരിപ്പട്ടം നേടിയ താരമാണ് സുസ്മിത സെന്‍. റാമ്പില്‍ നിന്ന് ബോളിവുഡിലേക്കെത്തി മികച്ച കഥാപാത്രങ്ങള്‍ നല്‍കി സുസ്മിത പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. നിലപാടുകളിലൂടെയും തുറന്ന അഭിപ്രായങ്ങളിലൂടെയും എപ്പോഴും സുസ്മിത പലര്‍ക്കും പ്രചോദനമായിട്ടുണ്ട്. തന്റെ ജീവിതത്തിലുടനീളം ധീരമായ തീരുമാനങ്ങളെടുത്ത വ്യക്തിയായ സുസ്മിത, 21-ാം വയസ്സിലാണ് ഒരു പെൺകുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിച്ചത്.
ഒരുപാട് നിയമയുദ്ധങ്ങള്‍ക്ക് ശേഷമാണ് സുസ്മിത ആദ്യ മകള്‍ റെനയെ ജീവിതത്തിലേക്ക് കൊണ്ടുവന്നത്. കോടതിയിൽ തന്റെ ഉദ്ദേശശുദ്ധി വ്യക്തമാക്കാനും പിന്തുണയ്ക്കാനുമായി സുസ്മിതയുടെ അച്ഛൻ തന്റെ സ്വത്തുക്കളെല്ലാം ദത്തുപുത്രിയുടെ പേരിൽ എഴുതിനൽകാൻ തയ്യാറായതും അന്നത്തെ വാര്‍ത്തകളില്‍ നിറഞ്ഞതാണ്. അതിനു ശേഷവും പ്രചോദനപരമായ ഒരുപാട് നിലപാടുകള്‍ താരം എടുത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമായ താരം തന്റെ ഫാഷന്‍ ഫോട്ടോഷൂട്ടുകള്‍ അതിലൂടെ പങ്കിടാറുണ്ട്. റാമ്പില്‍ സുസ്മിതയെത്തുമ്പോള്‍ കണ്ണിമ ചിമ്മാതെ എല്ലാവരും നോക്കിയിരിക്കാറുണ്ട്.
ഇപ്പോഴിതാ റോയല്‍ ലുക്കില്‍ ഗ്രേ ലെഹങ്കയില്‍ തിളങ്ങുന്ന ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. സെലിബ്രിറ്റി ഡിസൈനര്‍ സോനാലി ജെയിനിന്റെ ‘ദേവി കളക്ഷന്‍’ ശേഖരത്തില്‍ നിന്നുള്ള ലെഹങ്കയാണ് താരം ധരിച്ചിരിക്കുന്നത്. ‘‘കൃപയില്‍ മൂടപ്പെട്ട, തീയില്‍ കെട്ടിച്ചമച്ച...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സുസ്മിത ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്. അതിമനോഹരമായ സ്വർണ്ണ എംബ്രോയ്ഡറി കൊണ്ട് അലങ്കരിച്ച രാജകീയ പ്രൗഡി നല്‍കുന്ന ഗ്രേ ലെഹങ്കയിലാണ് താരം. ഷെവ്‌റോൺ മോട്ടിഫുകളും അലങ്കരിച്ച ബോർഡറുകളും, തിളങ്ങുന്ന സ്വർണ്ണ ബ്ലൗസും സുതാര്യമായി ഒഴുകുന്ന ദുപ്പട്ടയും കോച്ചർ രാജകീയതയാണ് നല്‍കുന്നത്.

Sushmita Sen
Sushmitha Sen (Image Source: Instagram)

ഡിസൈനര്‍ സൊനാലി ജെയിനും തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ സുസ്മിതയുടെ ഔട്ട്ഫിറ്റിനെക്കുറിച്ചും റാമ്പ് വോക്കിനെക്കുറിച്ചുമുള്ള പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

Ads by Google
Wednesday 15 Oct 2025 10.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google