Wednesday, March 25, 2026 Last Updated 2 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 15 Oct 2025 08.15 AM

പേരാമ്പ്ര സംഘര്‍ഷത്തില്‍ സ്‌ഫോടകവസ്തു എറിയല്‍ : അഞ്ചു യുഡിഎഫ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

uploads/news/2025/10/805713/clash.jpg

പേരാമ്പ്ര: കഴിഞ്ഞദിവസം പേരാമ്പ്രയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടയില്‍ സ്‌ഫോടകവസ്തു എറിഞ്ഞ സംഭവത്തില്‍ അഞ്ചു യുഡിഎഫ് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരുടെ പേരുവിവരം പുറത്തുവിട്ടിട്ടില്ലെങ്കിലും അറസ്റ്റ് ഉടന്‍ നടക്കുമെന്നാണ് വിവരം. ഈ കസ്റ്റഡിയോടെ യുഡിഎഫ് വലിയ പ്രതിരോധത്തിലായിരിക്കുകയാണ്. ഇത് എല്‍ഡിഎഫ് വലിയ സംഭവമാക്കാന്‍ ഒരുങ്ങുകയാണ്.

സംഭവത്തില്‍ പേരാമ്പ്രയില്‍ ഇന്ന് ഇടതുപാര്‍ട്ടികളുടെ വിശദീകരണയോഗവും നടക്കുന്നുണ്ട്. കസ്റ്റഡിയില്‍ എടുത്തവര്‍ യുഡിഎഫ് പ്രവര്‍ത്തകരാണ്. സംഭവത്തില്‍ കേസെടുത്ത പോലീസ് കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് വ്യക്തമാക്കിയിരിക്കു കയാണ്. നേരത്തേ വിവരം പുറത്തുവിട്ടതിന് പിന്നാലെ പോലീസ് തന്നെ കൊണ്ടുവന്ന സ്‌ഫോടക വസ്തുവാണെന്നും എല്‍ഡിഎഫ് പോലീസ് ഒത്തുകളിയാണ് ഇതെന്നുമായിരുന്നു യുഡിഎഫ് ആരോപിച്ചത്.

ആദ്യ ഘട്ടത്തില്‍ സംഘര്‍ഷം ഉണ്ടായപ്പോള്‍ പോലീസ് ഷാഫി പറമ്പിലിന് എതിരേ കേസെടുത്തതും പിന്നീട് സ്‌ഫോടകവസ്തു എറിഞ്ഞെന്ന കേസും എല്‍ഡിഎഫ് തിരക്കഥയാണെന്നായിരുന്നു യുഡിഎഫ് ആരോപണം. ഇതിനിടയിലാണ് വീഡിയോ പുറത്തുവന്നതും പിന്നാലെ അന്വേഷണം വന്നതും. അന്വേഷണത്തില്‍ നാടന്‍ ബോംബിന് സമാനമായ ചില വസ്തുക്കള്‍ പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് അഞ്ചുപേരെ കസ്റ്റഡിയില്‍ എടുത്തത്.

Ads by Google
Wednesday 15 Oct 2025 08.15 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google