Wednesday, March 18, 2026 Last Updated 6 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 14 Oct 2025 05.24 PM

ഐവറി സാറ്റിന്‍ സാരിയ്ക്കൊപ്പം പേള്‍ ഡ്രേപ്പഡ് ബ്ലൗസും ഡയമണ്ട് പേള്‍ നെക്ക്ലെസും ധരിച്ച് ഹോട്ട് ഗ്ലാമര്‍ ലുക്കില്‍ ശില്‍പ്പ ഷെട്ടി കുന്ദ്ര; തരംഗമായി ചിത്രങ്ങള്‍

uploads/news/2025/10/805636/Untitled-7.jpg
Shilpa Shetty Kundra (Image Source: Instagram)

ബോളിവുഡില്‍ ഒരു കാലത്ത് താരറാണിയായി തിളങ്ങിയിരുന്ന താരമാണ് ശില്‍പ്പഷെട്ടി. മികച്ച കഥാപാത്രങ്ങളിലൂടെയും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ സിനിമകളിലൂടെയുമാണ് ശില്‍പ്പ ആരാധകരുടെ പ്രിയ താരമായത്. ബിസിനസ്സുകാരനായ രാജ് കുന്ദ്രയെ വിവാഹം ചെയ്ത ശില്‍പ പിന്നീട് സിനിമകളില്‍ അത്ര സജീവമായില്ല. ഫിറ്റ്‌നസിനും യോഗയ്ക്കും ജീവിതത്തില്‍ ഏറെ പ്രാധാന്യം നല്‍കുന്ന ശില്‍പ ജീവിതശൈലിയെ സ്വാധീനിക്കുന്ന വിധത്തില്‍ നിരവധി ഫിറ്റ്‌നസ് വീഡിയോകള്‍ പങ്കിടാറുണ്ട്. ഡാന്‍സ് റിയാലിറ്റി ഷോകളില്‍ സെലിബ്രിറ്റി ജഡ്ജായും താരം കുടുംബപ്രേക്ഷകരുടെ ഹൃദയം കവരാറുണ്ട്.
എപ്പോഴും സാരികളില്‍ ഫാഷന്‍ കണ്ടെത്തുന്ന ബോളിവുഡ് താരം കൂടിയാണ് ശില്‍പ്പഷെട്ടി. സാരികളില്‍ മാത്രമല്ല, ഫാഷന്റെ കാര്യത്തില്‍ ശില്‍പയ്ക്ക് തന്റേതായ കാഴ്ചപ്പാടുകളുണ്ട് ശില്‍പ്പയ്ക്ക്. പൊതു പരിപാടികളില്‍ ആരെയും ആകര്‍ഷിക്കുന്ന ഔട്ട്ഫിറ്റുകളില്‍ എത്താറുള്ള ശില്‍പ്പ കൂടുതല്‍ തിളങ്ങാറുള്ളത് സാരിയഴകിലാണ്.
ഇപ്പോഴിതാ പേള്‍ ഡ്രേപ്പഡ് ബ്ലൗസിനൊപ്പം ഐവറി സാറ്റിന്‍ സാരി ധരിച്ച ശില്‍പ്പയുടെ ചിത്രങ്ങളാണ് തരംഗമായി മാറുന്നത്. ഐവറി പേള്‍ എംബളിഷ്ഡ് സാരിയ്​ക്കൊപ്പം ഡയമണ്ട് പേള്‍ നെക്ക്ലെസും ധരിച്ച് അതിസുന്ദരിയായി ഹോട്ട് ലുക്കിലാണ് താരം ചിത്രങ്ങളില്‍ തിളങ്ങുന്നത്. ടോപ് നോട്ട് ബണ്‍ ഹെയര്‍സ്റ്റൈലും താരത്തിന്റെ ഭംഗി ഇരട്ടിയാക്കുന്നുണ്ട്. ഇതിനൊപ്പമുള്ള താരത്തിന്റെ പോട്ലി ബാഗും ആരാധകര്‍ ഏറ്റെടുക്കുന്നുണ്ട്.

Ads by Google
Tuesday 14 Oct 2025 05.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google