Wednesday, March 18, 2026 Last Updated 4 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 14 Oct 2025 04.15 PM

' ദൈവാനുഗ്രഹം ലഭിച്ച മുഖമാണ് അദ്ദേഹത്തിന്റേത്' ; മോഹന്‍ലാലിനെ കുറിച്ച് അമിതാഭ് ബച്ചന്‍

praises

മലയാളികളുടെ പ്രിയപ്പെട്ട താരം മോഹന്‍ലാലിനെ ്രപശംസിച്ച് അമിതാഭ് ബച്ചന്‍. ദൈവാനുഗ്രഹമുളള മുഖമാണ് മോഹന്‍ലാലിന്റേതെന്ന് അദ്ദേഹം പറഞ്ഞു. കോന്‍ ബനേഗാ ക്രോര്‍പതി ഷോയ്ക്കിടെ അമിതാഭ് ബച്ചന് പിറന്നാളാശംസിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോ വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന് നന്ദി പറയവേയാണ് പരിപാടിയില്‍ അതിഥികളായെത്തിയ ജാവേദ് അക്തര്‍, ഫര്‍ഹാന്‍ അക്തര്‍ എന്നിവരോടായി അമിതാഭ് ബച്ചന്‍ മോഹന്‍ലാലിന്റെ സൂക്ഷ്മാഭിനയത്തെക്കുറിച്ച് വ്യക്തമാക്കിയത്.

'പ്രിയ അമിത് ജി,ജന്മദിനാശംസകള്‍. നിങ്ങള്‍ പ്രചോദനത്തിന്റെ വറ്റാത്ത ഉറവിടമാണ്. നിങ്ങളുടെ അച്ചടക്കം, വിനയം, കരുത്ത് എന്നിവയില്‍നിന്ന് ലോകം ഒരുപാട് കാര്യങ്ങള്‍ പഠിച്ചുകൊണ്ടേയിരിക്കുന്നു. നിങ്ങളുമായുള്ള ഓരോ സംഭാഷണവും നിങ്ങളുടെ ജീവിതയാത്രയില്‍നിന്ന് എത്രമാത്രം ഉള്‍ക്കൊള്ളാനുണ്ടെന്ന് എന്നെ ഓര്‍മ്മിപ്പിക്കുന്നു. എപ്പോഴും നല്ല ആരോഗ്യവും സന്തോഷവും ഉണ്ടാകട്ടെ.' മോഹന്‍ലാല്‍ തന്റെ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

വളരെ നന്ദി മോഹന്‍ലാല്‍ ജി എന്നാണ് സന്ദേശത്തിന് അമിതാഭ് ബച്ചന്‍ ആമുഖമായി പറഞ്ഞത്. തുടര്‍ന്ന് ജാവേദ് അക്തറിന് നേരെ തിരിഞ്ഞ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു, 'സര്‍, അദ്ദേഹത്തിന് അടുത്തിടെ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചു. അദ്ദേഹം അത്രയ്ക്ക് മികച്ച ഒരു നടനാണ്. ഏത് വേഷം നല്‍കിയാലും അദ്ദേഹം പൂര്‍ണ്ണമായും അതിലേക്ക് രൂപാന്തരപ്പെടും. ദൈവാനുഗ്രഹം ലഭിച്ച മുഖമാണ് അദ്ദേഹത്തിന്റേത്. എല്ലാ വികാരങ്ങളും അദ്ദേഹത്തിന്റെ ഭാവങ്ങളിലൂടെ സ്വാഭാവികമായി ഒഴുകിയെത്തുന്നു.'

ഏകദേശം 15 വര്‍ഷം മുന്‍പുള്ള ഒരു അഭിമുഖത്തിലും മോഹന്‍ലാല്‍ രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളെന്നും
ശാന്തവും അനായാസവുമായ പ്രകടനം കാഴ്ചവയ്ക്കുന്നയാളെന്നും അമിതാഭ് ബച്ചന്‍ വിശേഷിപ്പിച്ചിരുന്നു. 'ആഗ്, 'കാണ്ഡഹാര്‍' തുടങ്ങിയ ചിത്രങ്ങളില്‍ മോഹന്‍ലാലും അമിതാഭ് ബച്ചനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Ads by Google
Tuesday 14 Oct 2025 04.15 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google