Wednesday, March 18, 2026 Last Updated 1 Min 29 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 14 Oct 2025 02.48 PM

പുതുമുഖങ്ങളുടെ ഇറോട്ടിക് ഹൊറർ ത്രില്ലർ ‘മദനമോഹം’; പോസ്റ്റ്‌പ്രോഡക്ഷൻ ജോലികൾ പൂർത്തിയാക്കി

uploads/news/2025/10/805620/madhanamoham.gif

കേരളസമൂഹത്തിൽ നിലനിന്നിരുന്ന സ്മാർത്തവിചാരം എന്ന അനാചാരത്തെ ആസ്പദമാക്കി, നവാഗതനായ പ്രശാന്ത് ശശി തിരകഥയൊരുക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "മദനമോഹം". വായകോടൻ മൂവി സ്റ്റുഡിയോ, ന്യൂ ജെൻ മൂവി മേക്കേഴ്‌സുമായി സഹകരിച്ചുകൊണ്ട് നിർമിക്കുന്ന ചിത്രത്തിൽ ഒരു കൂട്ടം പുതുമുഖങ്ങളാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. ഇറോട്ടിക് ഹൊററിനൊപ്പം ചില ത്രില്ലര്‍ ഘടകങ്ങളും ചേരുന്ന ചിത്രത്തിൻ്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി. 'ഐ ആം എ ഫാദർ' എന്ന സിനിമക്കുശേഷം വായകോടൻ മൂവി സ്റ്റുഡിയോയുടെ ബാനറിൽ മധുസൂധനൻ നിർമിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖങ്ങളായ ചന്ദന അരവിന്ദ്, ഹന്ന, കൃഷ്ണകുമാർ, രഞ്ജിത്ത് എന്നിവരാണ് പ്രധാന വേഷങ്ങളാവുന്നത്.

എ ടെയിൽ ഓഫ് കുഞ്ഞിതേയി എന്ന ടാഗ് ലൈനിൽ എത്തുന്ന ചിത്രത്തിൽ ഗോവിന്ദൻ ടി, കെ എസ് വിനോദ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ഛായാഗ്രഹണം: ദിലീപ് അഹമ്മദ്, എഡിറ്റിംഗ്: ശ്യം കൃഷ്ണ, മേക്കപ്പ്: ജിജേഷ് ഉത്രം,ആർട്ട്: വൈശാഖ്, കോസ്റ്റ്യൂംസ്: സിനി ജോസഫ്, ബി.ജി.എം & മ്യൂസിക്: അരുൺ, ലിറിക്സ്: പ്രശാന്ത്, അസിസ്റ്റൻ്റ് ഡയറക്ടർ: വിഷ്ണു, അജയ്, പ്രൊഡക്ഷൻ കൺട്രോളർ: ശങ്കർജി, പ്രൊഡക്ഷൻ മാനേജർ: ബിജു, സ്റ്റിൽസ്: വിഷ്ണു എസ്. എ, പബ്ലിസിറ്റി ഡിസൈൻസ്: സത്യൻസ്, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Ads by Google
Tuesday 14 Oct 2025 02.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google