Wednesday, March 18, 2026 Last Updated 2 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 14 Oct 2025 02.29 PM

' മകളോട് അന്ന് അങ്ങനെ ചെയ്തതില്‍ ഇന്നും പശ്ചാത്തപിക്കുന്നു' ; വീഡിയോയുമായി അശ്വതി ശ്രീകാന്ത്

about, video

കുട്ടികളുടെ സ്വകാര്യത സോഷ്യല്‍ മീഡിയയിലൂടെ ഇല്ലാതാക്കരുതെന്നും മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത്. ' പ്രിയപ്പെട്ട മാതാപിതാക്കളെ ദയവുചെയ്ത് നിങ്ങളുടെ കുട്ടികളുടെ ഏറ്റവും ദുര്‍ബലമായ നിമിഷങ്ങള്‍, അവര് കരയുന്നത്, അവരെ അസ്വസ്ഥതപ്പെടുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ബാക്കിയുള്ളവര്‍ക്ക് കാണിക്കാന്‍ വേണ്ടി ഇട്ടുകൊടുക്കരുത്. ഇതേ മിസ്റ്റേക്ക് വര്‍ഷങ്ങള്‍ക്കു മുമ്പ് ചെയ്തിട്ടുള്ള ഒരു അമ്മയാണ് ഞാന്‍. അതില്‍ കുറ്റസമ്മതം നടത്തിക്കൊണ്ടാണ് ഞാനിപ്പോള്‍ ഇത് പറയുന്നത്.

എന്റെ മകള്‍ സ്‌കൂളില്‍ പോകാന്‍ പറ്റില്ലെന്ന് പറഞ്ഞ് കരഞ്ഞ് ഒരു സന്ദര്‍ഭമുണ്ട്. അന്നത് തമാശയായാണ് ഞാന്‍ ആ വീഡിയോ ഷെയര്‍ ചെയ്തത്. അന്ന് ഞാന്‍ അങ്ങനെ ചെയ്തതില്‍ ഇന്നും പശ്ചാത്തപിക്കുന്നുണ്ട്. കാരണം പിന്നീട് മോള്‍ എന്നോട് വന്നു ചോദിച്ചു, അവളെ കാണുമ്പോള്‍ എല്ലാരും ചോദിച്ചു തുടങ്ങി, സ്‌കൂളില്‍ പോകാന്‍ മടിയാണ് അല്ലേ എന്ന്. ഞങ്ങളത് കണ്ടല്ലോ എന്ന്.

ആ കുഞ്ഞു വിചാരിക്കുന്നത് ഇത് എന്റെ അമ്മയുടെ മുന്നില്‍ പറഞ്ഞ കാര്യമാണ്. ഇതെങ്ങനെ ലോകം മുഴുവന്‍ അറിഞ്ഞു. അവളെന്നെ അന്തംവിട്ട് നോക്കിയ ഒരു സമയമുണ്ട്. ആ സമയത്താണ് ഞാന്‍ തിരിച്ചറിഞ്ഞത്, ഞാന്‍ ചെയ്തത് വലിയ അബദ്ധമായിരുന്നു എന്ന്. അതില്‍ പിന്നീട് ആ കാര്യത്തില്‍ ഞാന്‍ കോണ്‍ഷ്യസ് ആകാറുണ്ട്. ഇന്നും അതുപോലെ ഒരു വീഡിയോ കണ്ട് എനിക്ക് വളരെ വിഷമം തോന്നി.

കുട്ടികള്‍ക്ക് സങ്കടം ഉണ്ടാക്കുന്ന കാര്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ചര്‍ച്ചയ്ക്ക് വേണ്ടി ഇട്ടുകൊടുക്കുമ്പോള്‍ ആ കുഞ്ഞിന്റെ മാനസികാവസ്ഥ കൂടി നോക്കണം. ആ സമയത്ത് ക്യാമറ എടുക്കാതെ ആ കുഞ്ഞിനെ ആശ്വസിപ്പിക്കാന്‍ നിന്നു കൊടുക്കുക എന്നുള്ളതാണ് ഒരു പേരന്റ് എന്ന നിലയില്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം' എന്നാണ് അശ്വതി പറയുന്നത്.

അശ്വതിയുടെ ഈ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. ചിലര്‍ കമന്റ് ബോക്സുകളില്‍ പേളി മാണിയെയും ദിയ കൃഷ്ണയെയും പരാമര്‍ശിക്കുന്നുണ്ട്. പേര്‍ളി മാണിയും ദിയ കൃഷ്ണയും കുഞ്ഞുങ്ങളെ വച്ചാണ് റീച്ചുണ്ടാക്കുന്നതെന്ന് നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ദിയ പ്രസവം മുതല്‍ കുഞ്ഞിനെ കുളിപ്പിക്കുന്നതു വരെയുള്ള വീഡിയോകള്‍ പങ്കിട്ടിട്ടുണ്ട്. മിക്ക യൂടൂബേര്‍സും മത്സരിച്ച് പ്രസവിക്കുവാണ്, കുട്ടികളെ കണ്ടന്റ് ആക്കാന്‍ എന്നാണ് ഒരാള്‍ കുറിച്ച കമന്റ്.

Ads by Google
Tuesday 14 Oct 2025 02.29 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google