Wednesday, March 18, 2026 Last Updated 10 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 14 Oct 2025 01.12 PM

മോഹന്‍ലാല്‍ സ്റ്റൈലില്‍ മുണ്ടുമടക്കിക്കുത്തി അമിതാഭ് ബച്ചന്‍ ഷോയില്‍ ഋഷഭ് ഷെട്ടി

infront, of

ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കാന്താര ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ചു മുന്നേറുകയാണ്.കേരളത്തിലും ചിത്രത്തിന് വലിയ സ്വീകരണമാണ് ലഭിക്കുന്നത്.

കാന്താരയുടെ വിജയത്തിന്റെ ആഘോഷങ്ങള്‍ക്കിടെ അമിതാഭ് ബച്ചന്‍ അവതാരകനായ കോന്‍ ബനേഗ കറോര്‍പതിയിലും അതിഥിയായി എത്തിയിരിക്കുകയാണ് ഋഷഭ് ഷെട്ടി. പരിപാടിയിലേക്കുള്ള ഋഷഭിന്റെ എന്‍ട്രിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മലയാളത്തിന്റെ മോഹന്‍ലാലിന്റെ ഡയലോഗ് പറഞ്ഞു കൊണ്ട് മുണ്ടു മടക്കിക്കുത്തുന്ന ഋഷഭ് ഷെട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

താന്‍ മാസ് സിനിമകളുടെ വലിയ ആരാധകനാണെന്നും ബച്ചനും മോഹന്‍ലാലുമൊക്കെ തന്റെ പ്രിയപ്പെട്ട നടന്മാരാണെന്നും ഋഷഭ് നേരത്തേയും പറഞ്ഞിട്ടുണ്ട്. തന്റെ ഒരു ഐഡലിന് മുന്നില്‍ മറ്റൊരു ഐഡലിനെ അനുകരിച്ചു കൊണ്ട് തന്റെ ഉള്ളിലെ ഫാന്‍ ബോയിയെ പുറത്ത് കൊണ്ടു വരികയാണ് ഋഷഭ് ഷെട്ടി. ലാലേട്ടന്റെ സ്റ്റൈലില്‍ 'എന്താ മോനേ ദിനേശാ' എന്ന് ചോദിച്ചു കൊണ്ടാണ് ഋഷഭ് മുണ്ട് മടക്കിക്കുന്നത്. വീഡിയോയ്ക്ക് താഴെ മലയാളികളും മോഹന്‍ലാല്‍ ആരാധകരും ഒഴുകിയെത്തുന്നുണ്ട്.

Ads by Google
Tuesday 14 Oct 2025 01.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google