Wednesday, March 18, 2026 Last Updated 4 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 14 Oct 2025 12.20 PM

അത്രയ്ക്കങ്ങോട്ട് ആവേശം വേണ്ട; പൊതുവിടത്തില്‍ വിസിലടിച്ച ആരാധകനെ താക്കീത് ചെയ്ത് അജിത്; വീഡിയോ

ajith-kumar-

പൊതുയിടത്തില്‍ അമിതാവേശം കാണിച്ച ആരാധകനെ താക്കീത് ചെയ്ത് നടന്‍ അജിത് കുമാര്‍. ബാഴ്സലോണയില്‍ നടന്ന റേസിങ് പരിപാടിക്കിടെ ആവേശത്തില്‍ വിസിലടിച്ച ആരാധകനെയാണ് അജിത് താക്കീത് ചെയ്തത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വിസിലടിക്കരുത് എന്ന് കൈകൊണ്ട് ആംഗ്യം കാണിച്ച താരം ആരാധകനെ രൂക്ഷമായി നോക്കുന്നതും വീഡിയോയില്‍ കാണാം.

ബാഴ്‌സലോണയിലെ റേസിങ് പരിപാടി കാണാന്‍ അജിത്തിന്റെ ആരാധകരും എത്തിയിരുന്നു. വേദിയില്‍ തടിച്ചുകൂടിയ ആരാധകരോട് അജിത് പുഞ്ചിരിക്കുകയും കൈവീശി കാണിക്കുകയും ചെയ്തു. ഇതിനിടെയാണ് ആരാധകരിലൊരാള്‍ ആവേശംകൊണ്ട് ഉറക്കെ വിസിലടിച്ചത്. പെട്ടെന്നുതന്നെ വിസിലടിക്കരുത് എന്ന് അജിത് കൈകൊണ്ട് ആംഗ്യം കാണിച്ചു. താരത്തിന്റെ മുഖഭാവം പെട്ടെന്ന് മാറുകയും വിസിലടിച്ചയാളെ രൂക്ഷമായി നോക്കുകയും ചെയ്തു. പൊതുയിടത്തില്‍ ആരാധകരുടെ പെരുമാറ്റം നിയന്ത്രിച്ച അജിത്തിന് വലിയ കയ്യടികളാണ് ലഭിക്കുന്നത്.

Ads by Google
Tuesday 14 Oct 2025 12.20 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google