Wednesday, March 18, 2026 Last Updated 0 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 14 Oct 2025 11.49 AM

' നിന്നെ സ്‌നേഹിക്കുന്നു ചക്കരേ' ; നവ്യയ്ക്ക് പിറന്നാള്‍ ആശംസകളുമായി സഹോദരന്‍

uploads/news/2025/10/805593/navya-birthday.gif
photo-www.instagram.com/rahulr36/

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. ഇഷ്ടം എന്ന സിനിമയിലൂടെ അഭിനയത്തില്‍ എത്തിയ നവ്യ പിന്നീട് ഒരുപിടി നല്ല കഥാപാത്രങ്ങളെ മലയാള സിനിമയ്ക്ക് നല്‍കി. വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം വീണ്ടും സിനിമയതില്‍ സജീവമാവുകയാണ്.

ഇപ്പോള്‍ നവ്യയ്ക്ക് പിറന്നാള്‍ ആശംസിച്ച് ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സഹോദരന്‍ രാഹുല്‍. നവ്യയ്ക്ക് ഒപ്പമുളള ചിത്രങ്ങളും രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്.

'പിറന്നാള്‍ ആശംസകള്‍, ചേച്ചി! എന്റെ ബലമാണ് നീ, എനിക്ക് നിന്നെ ആവശ്യമുള്ളപ്പോഴെല്ലാം നീ കൂടെയുണ്ട്. നിന്നെ സ്‌നേഹിക്കുന്നു, ചക്കരേ' , എന്നാണ് രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് താഴെ നവ്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നത്.

അതേസമയം സൗബിന്‍ ഷാഹിറിനൊപ്പമുളള പാതിരാത്രി ആണ് നവ്യയുടേതായി റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം. പോലീസ് വേഷത്തിലാണ് സിനിമയില്‍ നവ്യ പ്രത്യക്ഷപ്പെടുന്നത്.

Ads by Google
Tuesday 14 Oct 2025 11.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google