Saturday, March 21, 2026 Last Updated 4 Min 46 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 14 Oct 2025 11.34 AM

ദേശീയസെക്രട്ടറി സ്ഥാനം ഏറ്റെടുക്കില്ലെന്ന് അബിന്‍ വര്‍ക്കി ; കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കും

uploads/news/2025/10/805590/abin-varkey.jpg

തിരുവനന്തപുരം: കോണ്‍ഗ്രസ് മുമ്പോട്ട് വെച്ച ദേശീയസെക്രട്ടറി സ്ഥാനം ഏറ്റെടുക്കില്ലെന്ന സൂചന നല്‍കി യൂത്ത് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ അബിന്‍വര്‍ക്കി. തനിക്ക് സംസ്ഥാനത്ത് തുടരാന്‍ അവസരം നല്‍കണമെന്ന് നേതൃത്വത്തോട് അഭ്യര്‍ത്ഥിക്കുമെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ വരാനിരിക്കെ ഇവിടെ പ്രവര്‍ത്തിക്കാനാണ് താല്‍പ്പര്യമെന്നും അബിന്‍വര്‍ക്കി വ്യക്തമാക്കി.

യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാനപ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് തന്നെ അവഗണിച്ചതിലുള്ള അതൃപ്തിയും അബിന്‍ വര്‍ക്കി പരസ്യമാക്കി. തനിക്ക് സംസ്ഥാന യൂത്ത്‌കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ 1,70,000 വോട്ടുകള്‍ നേടാനായി. 50 രൂപ നല്‍കി അംഗത്വം എടുത്താണ് കേരളത്തില്‍ ഉടനീളമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്ക് വോട്ടു ചെയ്തത്. ഈ വോട്ടെടുപ്പില്‍ നാലാം സ്ഥാനത്ത് ആയിരുന്ന ഒജെ ജനീഷിനെ അദ്ധ്യക്ഷസ്ഥാനത്തേക്ക് പരിഗണിച്ചതിലുള്ള വിമര്‍ശനം അബിന്‍വര്‍ക്കി പറയാതെ പറയുകയും ചെയ്തു.

പാര്‍ട്ടിയെ തിരുത്തിക്കാന്‍ ഉദ്ദേശിക്കുന്നില്ല. താന്‍ പാര്‍ട്ടിക്ക് വിധേയനായി തുടരും. പാര്‍ട്ടിയിലെ പോരാളിയായി താന്‍ തുടരുമെന്നും പറഞ്ഞു. ദേശീയ നേതൃതം്ര സംസ്ഥാനതെരഞ്ഞെടുപ്പ് വരുമ്പോള്‍ പല ഘടകങ്ങള്‍ വിലയിരുത്തി എടുത്തതാകാം തീരുമാനം. അതുകൊണ്ടു തന്നെ പാര്‍ട്ടിയെ അനുസരിക്കുമെന്നും ദേശീയ നേതൃത്വത്തിന്റെ തീരുമാനത്തെ തള്ളിപ്പറയാനില്ലെന്നും പറഞ്ഞു. പക്ഷേ കേരളത്തില്‍ തുടരാനാണ് താല്‍പ്പര്യമെന്ന് പാര്‍ട്ടിയോട് അഭ്യര്‍ത്ഥിക്കുമെന്നും കേരളത്തില്‍ ഏറ്റവും അടിയുറച്ച പാര്‍ട്ടി പ്രവര്‍ത്തകനായി തുടരുമെന്നും പറഞ്ഞു.

ദേശീയ സെക്രട്ടറി സ്ഥാനത്താണ് നിലവില്‍ അബിന്‍വര്‍ക്കിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനും എതിരേ പൊരുതാന്‍ ഒരു സ്ഥാനവുമില്ലെങ്കിലും പോരാളിയായി താനുണ്ടാക്കുമെന്നും പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ എന്താണോ ഏല്‍പ്പിക്കുന്നത് അത് ചെയ്യുമെന്നും അബിന്‍വര്‍ക്കി പറഞ്ഞു. പാര്‍ട്ടി ഇതുവരെ പറഞ്ഞതെല്ലാം അതേപടി പറഞ്ഞു. സമരം ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ സമരം ചെയ്തു പ്രതിഷേധിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അത് ചെയ്തു. പാര്‍ട്ടി എന്തു പറഞ്ഞാലും ഇപ്പോഴും അത്് അനുസരിക്കുന്ന അച്ചടക്കമുള്ള ഒരു പാര്‍ട്ടിപ്രവര്‍ത്തകനാണ് താനെന്നും പ്രവര്‍ത്തിക്കാന്‍ പദവിയുടെ ആവശ്യമില്ലെന്നും അബിന്‍വര്‍ക്കി പറഞ്ഞു.

സാമുദായിക സമവാക്യം പരിഗണിച്ചോ എന്നതിന് ഉത്തരം നേതൃത്വമാണ് വിശദീകരിക്കേണ്ടതെന്നും പറഞ്ഞു. തനിക്ക് കോണ്‍ഗ്രസിന്റെ ടാഗ് വരുമ്പോഴാണ് മേല്‍വിലാസം ഉണ്ടാകുന്നത്. അതിനെ കളങ്കപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. തന്നെ ഇപ്പോള്‍ രണ്ടായി വെട്ടിമുറിച്ചാല്‍ പോലും അതില്‍ നിന്നും വരുന്നത് ചോരയയായിരിക്കില്ല എന്നും ത്രിവര്‍ത്ത പതാകയായിരിക്കുമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.

Ads by Google
Tuesday 14 Oct 2025 11.34 AM
YOU MAY BE INTERESTED
Ads by Google
Ads by Google