Wednesday, March 18, 2026 Last Updated 0 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 14 Oct 2025 10.27 AM

' അമ്മു ജനിച്ചപ്പോള്‍ ഞാനൊരു അച്ഛനായി, എന്നിലെ പിതാവ് ജനിച്ചു' ; അഹാനയ്ക്ക് പിറന്നാള്‍ ആശംസിച്ച് കൃഷ്ണകുമാര്‍

uploads/news/2025/10/805582/ahana-birthday.gif
photo- www.instagram.com/krishnakumar_actor/

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കൃഷ്ണകുമാറും കുടുംബവും. ഇവരുടെ വിശേഷങ്ങള്‍ എല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.

ഇപ്പോള്‍ മകള്‍ അഹാനയുടെ പിറന്നാള്‍ ദിവസം കൃഷ്ണകുമാര്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ' അഹാനക്ക്, ഞങ്ങളുടെ അമ്മുവിന് ഇന്ന് 30 വയസ്സ്.. അമ്മുവിനോപ്പം ഞാനും, ഇന്ന് 30 താം പിറന്നാള്‍ ആഘോഷിക്കുന്നു. ആഹാന ജനിക്കുന്നത് വരെ ഞാന്‍ സിന്ധുവിന്റെ ഭര്‍ത്താവ് മാത്രമായിരുന്നു. അമ്മു ജനിച്ചപ്പോള്‍ ഞാനൊരു അച്ഛനായി. എന്നിലെ പിതാവ് ജനിച്ചു. ഇന്ന് ആഹാനയുടെ 30 th birthday and എന്നിലെ അച്ഛന്റെ 30താം വര്‍ഷവും ഒരുമിച്ചാഘോഷിക്കുന്നു. ഈ സന്തോഷം കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ ആരോഗ്യവും ആയുസ്സും തന്ന ദൈവത്തിനു നന്ദി ' , എന്നാണ് കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

സിനിമയിലും സമൂഹമാധ്യമങ്ങളിലും ഒരുപോലെ സജീവമാണ് അഹാന കൃഷ്ണ. നാന്‍സി റാണി എന്ന ചിത്രമാണ് അഹാനയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.

Ads by Google
Tuesday 14 Oct 2025 10.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google