Monday, March 23, 2026 Last Updated 1 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 14 Oct 2025 07.49 AM

പേരാമ്പ്രയിലെ യുഡിഎഫ് സംഘര്‍ഷം ; പോലീസിനെതിരേ സ്‌ഫോടകവസ്തു എറിഞ്ഞെന്ന് കേസ്

uploads/news/2025/10/805538/clash.jpg

പേരാമ്പ്ര: നേരത്തേ യുഡിഎഫ് നേതാവും എംപിയുമായി ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ എടുത്ത കേസിന് പിന്നാലെ പേരാമ്പ്ര യുഡിഎഫ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് പൊലീസിന് നേരെ സ്ഫോടക വസ്തു എറിഞ്ഞെന്ന് മറ്റൊരു കേസും. യുഡിഎഫ് പ്രവര്‍ത്തകരുടെ ഇടയില്‍ നിന്ന് ഒരാള്‍ സ്ഫോടക വസ്തു വലിച്ചെറിയുന്നതായും പൊലീസ് ഉദ്യോഗസ്ഥരുടെ ഇടയില്‍ വീണ് ഉഗ്രശബ്ദത്തോടെ പൊട്ടിയതായും കണ്ടെത്തിയതിന് പിന്നാലെ പേരാമ്പ്ര ഇന്‍സ്പെക്ടര്‍ പി ജംഷീദിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു.

നേരത്തെ ഷാഫി പറമ്പില്‍ എംപി, ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാര്‍ എന്നിവരടക്കം 700ഓളം ആളുകളുടെ പേരില്‍ പൊലീസ് സംഘര്‍ഷമുണ്ടായ ദിവസം തന്നെ കേസെടുത്തിരുന്നു. ഗതാഗതതടസമുണ്ടാക്കി ജാഥ നടത്തി, കല്ലെറിഞ്ഞ് പൊലീസുദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍പ്പിച്ചു, കൃത്യനിര്‍വഹണം തടസപ്പെടുത്താന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് നേതാക്കള്‍ക്കെതിരേ കേസെടുത്തത്.

സംഘര്‍ഷത്തിനിടയില്‍ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ഒട്ടേറെതവണ ടിയര്‍ ഗ്യാസ് ഷെല്ലുകള്‍ പൊലീസ് പ്രയോഗിച്ചിരുന്നു. അതുകൊണ്ട് തന്നെ സ്ഫോടനം എങ്ങനെയെന്നത് വ്യക്തമായിരുന്നില്ല. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം ബോദ്ധ്യപ്പെട്ടത്. ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ ഫോറന്‍സിക് സംഘവും പൊലീസും തിങ്കളാഴ്ച വൈകിട്ട് പേരാമ്പ്രയില്‍ പരിശോധന നടത്തി.

സ്ഫോടനം നടന്നുവെന്ന് ആരോപിച്ച് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം എസ് കെ സജീഷ് ആരോപണമുന്നയിച്ചിരുന്നു. വീഡിയോ ദൃശ്യങ്ങളില്‍ നിന്നും സ്ഫോടക വസ്തു എറിഞ്ഞത് കണ്ടെത്തിയതോടെയാണ് കേസെടുത്തത്. അതേസമയം പുതിയ കേസില്‍ ആരെയെങ്കിലും പ്രതിയാക്കുകയോ ഏതെങ്കിലും പ്രതികളുടെ പേരോ മറ്റുവിവരങ്ങളോ പരാമര്‍ശിക്കുകയും ചെയ്തിട്ടില്ല.

Ads by Google
Tuesday 14 Oct 2025 07.49 AM
YOU MAY BE INTERESTED
Ads by Google
Ads by Google