Saturday, March 21, 2026 Last Updated 2 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Monday 13 Oct 2025 07.10 PM

രാത്രികാലങ്ങളില്‍ സ്ത്രീകള്‍ പുറത്തിറങ്ങരുത്; പൊലീസിന് എല്ലായിടത്തും സുരക്ഷ ഒരുക്കാന്‍ ആവില്ല'; വിവാദ പരാമർശവുമായി തൃണമൂൽ കോൺഗ്രസ് എം പി

trinamool

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ദുര്‍ഗാപുരില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പിന്നാലെ വിവാദ പരാമര്‍ശവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൗഗത റോയും. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ പുറത്തിറങ്ങരുതെന്നും പൊലീസിന് എപ്പോഴും സുരക്ഷയൊരുക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ ഇത്തരം കേസുകള്‍ അപൂര്‍വമാണ്. മറ്റേത് സംസ്ഥാനത്തെക്കാളും ഉയര്‍ന്ന സുരക്ഷ സ്ത്രീകള്‍ക്ക് ബംഗാളില്‍ ഉണ്ട്... എന്നാല്‍ രാത്രികാലങ്ങളില്‍ സ്ത്രീകള്‍ കോളജ് വിട്ട് പുറത്തിറങ്ങരുത്. പൊലീസിന് എല്ലായിടത്തും സുരക്ഷയൊരുക്കാന്‍ കഴിഞ്ഞെന്നു വരില്ല'-സൗഗത് റോയ് പറഞ്ഞു.

Ads by Google
Monday 13 Oct 2025 07.10 PM
YOU MAY BE INTERESTED
Ads by Google
Ads by Google