Wednesday, March 18, 2026 Last Updated 5 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Monday 13 Oct 2025 03.40 PM

' 90 കഴിഞ്ഞിട്ടും റൊമാന്റിക് ഹീറോ'; വാവച്ചനൊപ്പമുളള വീഡിയോ പങ്കുവെച്ച് സുരഭി ലക്ഷ്മി

dance, video

നടന്‍ വാവച്ചനൊപ്പം രസകരമായ ഡാന്‍സ് വീഡിയോ പങ്കുവെച്ച് നടി സുരഭി ലക്ഷ്മി. ' 90 കഴിഞ്ഞിട്ടും വാവച്ചന്‍ റൊമാന്റിക് ഹീറോ' എന്ന് തുടങ്ങുന്ന കുറിപ്പോടെയാണ് ഡാന്‍സ് വീഡിയോ പങ്കുവെച്ചത്.

' 90 കഴിഞ്ഞിട്ടും വാവച്ചന്‍ റൊമാന്റിക് ഹീറോ, ജയരാജ് സാര്‍ സംവിധാനം ചെയ്ത ' അവള്‍' സിനിമയുടെ ലൊക്കേഷന്‍ സാറിന്റെ വീട് തന്നെയായിരുന്നു. ഷൂട്ടിങ്ങിനിടയില്‍ ഞാനും വാവച്ചന്‍ ബ്രോയും, ജോണിവാക്കര്‍ സിനിമയിലെ ഗിറ്റാറൊക്കെ ഉപയോഗിച്ച് ഒരു റൊമാന്റിക് സോങ്...' സുരഭി കുറിച്ചു.

' അശ്വാരൂഡന്‍' എന്ന സിനിമയിലെ ജാസി ഗിഫ്റ്റ് സംഗീതം സല്‍കി ആലപിച്ച ' അഴകാലില മഞ്ഞച്ചരടില് പൂത്താലി' എന്ന ഗാനത്തിനൊപ്പമാണ് ഇരുവരും ചുവടുവയ്ക്കുന്നത്. വാവച്ചന്‍ ഗിറ്റാര്‍ വായിക്കുന്നതും സുരഭി അതിനനുസരിച്ച് നൃത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം. കുര്‍ത്തയും മുണ്ടും ധരിച്ചാണ് വാവച്ചന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. നൈറ്റിയാണ് സുരഭിയുടെ വേഷം.

നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ' ഇതൊക്കെ അല്ലെ നമ്മുടെ കൊച്ചു കൊച്ചു സന്തോഷം' , ' അടിപൊളി' , എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അര്‍ജുന്‍ അശോകന്‍, മഞ്ജു പിളള, അനു സിത്താര തുടങ്ങിയ താരങ്ങളും വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്.

Ads by Google
Monday 13 Oct 2025 03.40 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google