Wednesday, March 18, 2026 Last Updated 6 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Monday 13 Oct 2025 02.54 PM

' ഭ്രമയുഗം കണ്ട് അസൂയ തോന്നി, രാത്രി ഉറങ്ങാന്‍ പറ്റിയിട്ടില്ല' ; പ്രശംസിച്ച് മാരി സെല്‍വരാജ്

the, movie

ഭ്രമയുഗം സിനിമയെ പ്രശംസിച്ച് തമിഴ് സംവിധായകന്‍ മാരി സെല്‍വരാജ്. ഭ്രമയുഗം കണ്ട് അസൂയ തോന്നിയെന്നും നാല് ദിവസത്തോളം സിനിമ മായാതെ മനസില്‍ ഉണ്ടായിരുന്നെന്നും സംവിധായകന്‍ പറഞ്ഞു. സുധിര്‍ ശ്രീനിവാസന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഭ്രമയുഗം കണ്ട് വല്ലാതെ അസൂയ തോന്നിയിട്ടുണ്ട്. രാത്രി എനിക്ക് ഉറക്കം വന്നിരുന്നില്ല ആ സിനിമ കണ്ടിട്ട്. ആ സിനിമയുടെ വിഷ്വലുകള്‍ കുറേ നേരം കൂടെ ഉണ്ടായിരുന്നു. നാല് ദിവസത്തോളം ആ സിനിമയുടെ വിഷ്വലുകള്‍ മനസില്‍ നിന്ന് മായാതെ കിടന്നിരുന്നു. സിനിമയിലെ പാട്ടുകളിലും ചില ഫ്‌ലാഷ് ബാക്ക് സീനുകളിലും ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഉള്‍പ്പെടുത്തുന്നത് കണ്ടിട്ടുണ്ട് പക്ഷെ ഒരു സിനിമ മുഴുവന്‍ മോണിറ്ററില്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ സംവിധായകന്‍ എടുക്കുന്നു അത് എഡിറ്റര്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ തന്നെ എഡിറ്റ് ചെയ്യുന്നു. എന്തൊരു അനുഭവത്തെ ആയിരിക്കുമല്ലേ അത്,' മാരി സെല്‍വരാജ് പറഞ്ഞു.

ഭൂതകാലം എന്ന സിനിമയ്ക്ക് ശേഷം മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ഭ്രമയുഗം. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തിന് അഭിനന്ദനങ്ങള്‍ ഏറെയായിരുന്നു ലഭിച്ചത്.

Ads by Google
Monday 13 Oct 2025 02.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google