Wednesday, March 18, 2026 Last Updated 4 Min 13 Sec ago Malayalam Edition
Todays E paper
Ads by Google
Monday 13 Oct 2025 11.17 AM

ദീപികയ്ക്ക് പിന്നാലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിച്ച് സൊനാക്ഷി സിന്‍ഹ

sonakshi-sinha-
photo-www.instagram.com/aslisona/

അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹ. ഭര്‍ത്താവും നടനുമായ സഹീര്‍ ഇഖ്ബാലിനൊപ്പമായിരുന്നു നടിയുടെ സന്ദര്‍ശനം. ടൂറിസം പരസ്യം പ്രചരിപ്പിക്കുന്നതിനിടെ നടി ദീപിക പദുക്കോണ്‍ ഹിജാബ് ധരിച്ചതിന് വിമര്‍ശിക്കപ്പെട്ടതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് സോനാക്ഷിയുടെ ഈ പോസ്റ്റ്.

ഒരു ചെറിയ സമാധാനം കണ്ടെത്തി, ഇവിടെ അബുദാബിയില്‍ തന്നെ എന്നായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ച് സൊനാക്ഷി കുറിച്ചത്. പച്ചയും വെളളയും നിറത്തിലുളള പ്രിന്റ് ചെയ്ത ഷോര്‍ട്ട് കുര്‍ത്തയും പൈജാമയുമായിരുന്നു നൊനാക്ഷി ധരിച്ചിരുന്നത്. പച്ച ദുപ്പട്ട കൊണ്ട് തല മറച്ചിരുന്നു. കറുത്ത ഷര്‍ട്ടും പച്ച ട്രൗസറുമായിരുന്നു സഹീറിന്റെ വേഷം.

സോനാക്ഷിക്ക് ഇത് സാധാരണമാണ്, പക്ഷേ ദീപികയ്ക്ക് അങ്ങനെയല്ല, ഇരുവരും ഒരേ പള്ളി സന്ദര്‍ശിച്ചു, ഇരുവരും അവരുടെ ഭര്‍ത്താക്കന്മാരോടൊപ്പം അതിശയകരമായി മനോഹരമായി കാണപ്പെട്ടു. ആളുകളെ ട്രോളുന്നത് നിര്‍ത്തി അവരെ സമാധാനപരമായി ജീവിക്കാന്‍ അനുവദിക്കാമോ?' 'ഒരു ക്ഷേത്രത്തിലോ പള്ളിയിലോ, നിങ്ങള്‍ ഒരു ഹിന്ദുവായാലും മുസ്ലീമായാലും അല്ലെങ്കിലും, തല മറയ്ക്കുന്നത് ഒരു ആത്മീയ കാര്യമാണ് എന്നായിരുന്നു ഈ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ഒരാള്‍ കുറിച്ചത്. മനോഹരം എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.

അതേസമയം ജൂലൈ 18 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത നികിത മറായയിലാണ് ആരാധകര്‍ സൊനാക്ഷിയെ അവസാനമായി കണ്ടത്. സൊനാക്ഷിയുടെ സഹോദരന്‍ ഖുഷ് സിന്‍ഹയുടെസംവിധാനത്തിലൊരുങ്ങിയ സൈക്കോളജിക്കല്‍ ത്രില്ലറായിരുന്നു ചിത്രം.

സുധീര്‍ ബാബുവിനൊപ്പം ജടാധാര എന്ന തെലുങ്ക് ചിത്രത്തിലും സൊനാക്ഷി അഭിനയിക്കുന്നുണ്ട്. നവംബര്‍ 7 ന് ചിത്രം തിയേറ്ററുകളിലെത്തും. ദിവ്യ ഖോസ്ല, ശില്‍പ ശിരോദ്കര്‍, ഇന്ദിര കൃഷ്ണ, രവി പ്രകാശ്, നവീന്‍ നേനി, രോഹിത് പതക്, ഝാന്‍സി, രാജീവ് കനകല, ശുഭലേഖ സുധാകര്‍ എന്നിവരും അഭിനയിക്കുന്നു. വെങ്കട്ട് കല്യാണും അഭിഷേക് ജയ്സ്വാളും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്

Ads by Google
Monday 13 Oct 2025 11.17 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google