Wednesday, March 18, 2026 Last Updated 6 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Monday 13 Oct 2025 10.53 AM

വലിയ ഓപ്പറേഷന്‍ ചെയ്തിട്ടും എന്റെ മുടിയും അല്‍പ്പം മാത്രമേ മുറിച്ചിരുന്നുളളു; ഷാഫിക്കെതിരായ ട്രോളില്‍ പ്രതികരണവുമായി സജിത മഠത്തില്‍

shafi-parambil-
photo-www.facebook.com/Drsajitha.madathil

ഷാഫി പറമ്പില്‍ എംപിയുടെ മൂക്കിലെ ശസത്രക്രിയയുടെ ഭാഗമായി മീശയും താടിയും നീക്കം ചെയ്യാത്തതിലെ സോഷ്യല്‍ മീഡിയ വിമര്‍ശനങ്ങള്‍ക്കിടയില്‍ പ്രതികരണവുമായി നടി സജിത മഠത്തില്‍.

തനിക്ക് തലയില്‍ വലിയ ഓപ്പറേഷന്‍ ചെയ്തിട്ടും മുടി അല്‍പ്പം മാത്രമേ മുറിച്ചിരുന്നുളളുവെന്ന് സജിതാ മഠത്തില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. പുറത്ത് നിന്ന് നോക്കിയാല്‍ തലയില്‍ ഇത്രയും വലിയ ഓപ്പറേഷന്‍ ചെയ്തതായി തോന്നുകയില്ലായിരുന്നുവെന്ന് സജിത പറയുന്നു.

2019 ല്‍ ബ്രെയിന്‍ ട്യൂമര്‍ ഓപ്പറേഷന്‍ കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം വീട്ടില്‍ എത്തിയപ്പോള്‍ എടുത്ത ഫോട്ടോ പങ്കുവെച്ചായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഓപ്പണ്‍ സര്‍ജറി ചെയ്ത ഭാഗത്ത് എന്റെ മുടി അല്‍പ്പം മാത്രമേ മുറിച്ചിരുന്നുന്നുളളു. പുറത്ത് നിന്നും നോക്കിയാല്‍ തലയില്‍ ഇത്രയും വലിയ ഓപ്പറേഷന്‍ ചെയ്തതായി തോന്നുകയില്ലായിരുന്നു. ഓപ്പറേഷന്‍ വിവാദങ്ങള്‍ കണ്ടപ്പോള്‍ വെറുതെ ഓര്‍ത്തു പോയെന്ന് മാത്രം.

ഞാന്‍ പങ്കിട്ടത് പഴയ ഫോട്ടോയാണ്. എനിക്ക് ഇപ്പോള്‍ ഡീല്‍ ചെയ്യാന്‍ പറ്റാത്ത ഒരു ആരോഗ്യ പ്രശ്‌നവും ഇല്ല.. സ്‌നേഹം എന്നായിരുന്നു സജിത കുറിച്ചത്.

നടിയുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട് നിരവധി പേര്‍ കമന്റുകളുമായെത്തി. അതില്‍ മിക്കതും ഷാഫി പറമ്പിലിനെ വിമര്‍ശിച്ചായിരുന്നു. വലിയ ചര്‍ച്ചകളിലേക്ക് അത് നീങ്ങിയതോടെ നടി തന്റെ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.

Ads by Google
Monday 13 Oct 2025 10.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google