Wednesday, March 18, 2026 Last Updated 2 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Monday 13 Oct 2025 09.45 AM

എക്കാലത്തെയും മികച്ച ജന്മദിനം; ആഘോഷത്തിന്റെ ചിത്രങ്ങളുമായി മീനാക്ഷി

meenakshi-anoop
photo-www.instagram.com/meenakshiofficial

ഒപ്പം എന്ന സിനിമയിലൂടെ ആരാധകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് മീനാക്ഷി അനൂപ്. നിരവധി ചിത്രങ്ങളില്‍ ബാലതാരമായി അഭിനയിച്ച മീനാക്ഷി സോഷ്യല്‍ മീഡിയയിലും സജീവമാണ്. യൂട്യൂബ് ചാനലിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയുമെല്ലാം തന്റെ വിശേഷങ്ങള്‍ മീനാക്ഷി ആരാധകരഒമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ 20 ാം പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചെത്തിയിരിക്കുകയാണ് മീനാക്ഷി. അച്ഛനും അമ്മയ്ക്കുമൊപ്പം കേക്ക് മുറിക്കുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഗൗണില്‍ അതിസുന്ദരിയായാണ് മീനാക്ഷി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്.

എക്കാലത്തെയും മികച്ച ജന്മദിനം എന്നായിരുന്നു മീനാക്ഷി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്. നിരവധിപ്പേരാണ് മീനൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ചെത്തുന്നത്.

കോട്ടയം സ്വദേശിയായ മീനാക്ഷിയുടെ യഥാര്‍ഥ പേര് അനുനയ അനൂപ് എന്നാണ്. ആരിഷ് എന്ന ഒരു സഹോദരനും മീനാക്ഷിക്കുണ്ട്. നിലവില്‍ ഡിഗ്രി വിദ്യാര്‍ഥിനിയാണ് താരം.

മധുര നൊമ്പരം എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് മീനാക്ഷി അഭിനയരംഗത്തെത്തുന്നത്. ജമ്‌ന പ്യാരി, ആന മയില്‍ ഒട്ടകം, ഒപ്പം, അമര്‍ അക്ബര്‍ അന്തോണി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായും തിളങ്ങി.

Ads by Google
Monday 13 Oct 2025 09.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google