Wednesday, March 18, 2026 Last Updated 5 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Monday 13 Oct 2025 09.46 AM

"നാളെ ഞാൻ ഇരുപതുകളിൽ നിന്ന് പുറത്തു കടക്കും; ഇനിയും ഞങ്ങൾ നാലുപേരും ഒരേ പ്രായപരിധിയിൽ എത്തുക 10 വർഷത്തിന് ശേഷം..." സഹോദരിമാർക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളുമായി അഹാന കൃഷ്ണ

മലയാളികൾക്ക് ഏറെയിഷ്ടമുള്ള അഭിനേത്രിയാണ് അഹാന കൃഷ്ണ. ഇപ്പോഴിതാ മൂന്ന് സഹോദരിമാർക്കൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങൾ പങ്കിടുകയാണ് താരം.
Ahana krishna, diya, ishaani, hansika
Ahana krishnakumar with her three sisters (Image Source: Instagram)

മലയാളികള്‍ക്ക് ഏറെ സുപരിചിതമായ താരകുടുംബമാണ് അഭിനേതാവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ കൃഷ്ണകുമാറിന്റേത്. ഭാര്യ സിന്ധുവും മക്കളായ അഹാനയും ദിയയും ഇഷാനിയും ഹൻസികയും എല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരങ്ങളാണ്.
അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയ അഹാന വളരെ സെലക്റ്റീവായി മാത്രം കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന താരം കൂടിയാണ്. സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന താരം തന്റെ എല്ലാ വിശേഷങ്ങളും സന്തോഷങ്ങളും അതിലൂടെ പങ്കിടാറുണ്ട്. താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം ശ്രദ്ധനേടാറുണ്ട്.
ഇപ്പോഴിതാ തന്റെ മൂന്നു സഹോദരിമാർക്കൊപ്പമുള്ള ചിത്രം പങ്കിടുകയാണ് അഹാന. താനും മൂന്ന് സഹോദരിമാരും ഇരുപതുകളിൽ നിൽക്കുന്നു എന്നും അടുത്ത ദിവസം താൻ മുപ്പതുകളിലേക്ക് കടക്കുമെന്നുമാണ് അഹാന കുറിക്കുന്നത്.
"10 വർഷത്തിന്റെ ചുരുക്ക വിവരണം 13 ദിവസത്തിൽ, ഇപ്പോൾ ഞങ്ങൾ നാലുപേരും ഇരുപതുകളിൽ ഒന്നിച്ചു ജീവിക്കുന്നു... ഹൻസു 12 ദിവസം മുമ്പ് അവളുടെ ഇരുപതുകളിലേക്ക് കാലെടുത്തുവച്ചു, നാളെ ഞാൻ അതിൽ നിന്ന് പുറത്തുകടക്കുന്നു...
അടുത്ത തവണ ഞങ്ങൾ നാലുപേരും ഒരേ പ്രായപരിധിയിൽ എത്തുന്നത് 10 വർഷത്തിനു ശേഷമാണ്. അപ്പോൾ ഹൻസുവിന് 30 വയസ്സും എനിക്ക് 39 വയസ്സും ആയിരിക്കും..." എന്ന ക്യാപ്ഷൻ നൽകിയാണ് അഹാനയുടെ പോസ്റ്റ്‌.
താരത്തിന്റെ പോസ്റ്റിനു താഴെ സഹോദരിമാരുടെ ചിത്രങ്ങൾക്ക് സ്നേഹവും പ്രാർത്ഥനയും ആശംസകളും കുറിച്ചു കൊണ്ടുള്ള കമന്റുകൾ നൽകുന്നുണ്ട്.

യാത്രകളിൽ ഏറെ സന്തോഷം കണ്ടെത്താറുള്ള അഹാന തന്റെ യാത്ര വിശേഷങ്ങൾ എല്ലാം തന്നെ യൂട്യൂബ് ചാനലിലൂടെയും വ്ലോഗിലൂടെയും പങ്കിടാറുണ്ട്. നാന്‍സി റാണിയായിരുന്നു അഹാനയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Ads by Google
Monday 13 Oct 2025 09.46 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google