Wednesday, March 18, 2026 Last Updated 9 Min 44 Sec ago Malayalam Edition
Todays E paper
Ads by Google
Monday 13 Oct 2025 09.57 AM

' മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ക്കും സംയുക്ത വര്‍മയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും' ; കലാതിലകം നഷ്ടപ്പെട്ട നവ്യ നായരെ തേടിയെത്തിയ കത്ത്

she, will

ഇഷ്ടം എന്ന സിനിമയിലൂടെ അഭിനയലോകത്തേക്ക് എത്തിയ താരമാണ് നവ്യ നായര്‍. കലോത്സവ മവദിയിലൂടെയാണ് നവ്യ സിനിമയിലെത്തുന്നത്. കലാതിലക പട്ടം നഷ്ടമായി കലോത്സവ വേദിയില്‍ പൊട്ടിക്കരഞ്ഞു കൊണ്ട് നില്‍ക്കുന്ന നവ്യാ നായരെ മലയാളി ഇന്നും മറന്നിട്ടില്ല.

കലാതിലകം കിട്ടാതെ വന്നതോടെ പൊട്ടിക്കരഞ്ഞ തന്റെ ചിത്രം കണ്ട് ഒരാള്‍ തനിക്ക് അയച്ച കത്തിനെക്കുറിച്ച് സംസാരിക്കുകയാണ് നവ്യ നായര്‍. പുതിയ സിനിമയായ പാതിരാത്രിയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മറക്കാനാവാത്ത ആ കത്തിനെക്കുറിച്ച് നവ്യ മനസ് തുറന്നത്.

''കലാതിലകം കിട്ടാതെ ഞാന്‍ വിഷമിച്ചിരിക്കുന്ന ഫോട്ടോ പത്രത്തില്‍ സമയത്ത് ഒരു അങ്കിള്‍ എനിക്ക് പോസ്റ്റ് കാര്‍ഡ് അയച്ചു. പോസ്റ്റ് കാര്‍ഡ് ആയതിനാല്‍ നാല് വരിയേ എഴുതാന്‍ പറ്റുള്ളൂ. അതിലെഴുതി അയച്ചിരുന്നു. മോളുടെ കരഞ്ഞുകൊണ്ടിരിക്കുന്ന ചിത്രം കണ്ടിരുന്നു. മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ക്കും സംയുക്ത വര്‍മയ്ക്കുമൊപ്പം കസരേ വലിച്ചിട്ട് ഇരിക്കാന്‍ പാകത്തിന് ഒരു നടിയായി മാറട്ടെ എന്ന് ആശംസിക്കുന്നു. ഇതൊന്നും അറിയാതെ ഒരു മനുഷ്യന്‍, വെറുതെ ഒരു ഫോട്ടോ കണ്ടിട്ട് എഴുതിയതാണ്. കണിയാര്‍കോട് ശിവശങ്കരന്‍ എന്നാണ് പേര്. അത് സത്യമായി വന്നില്ലേ. മഞ്ജു ചേച്ചിയ്ക്കൊപ്പം ഇരിക്കാനുള്ള ആളായി എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്'' നവ്യ പറയുന്നു.

സൗബിന്‍ ഷാഹിറിനൊപ്പമുളള പാതിരാത്രിയാണ് നവ്യയുടെ പുതിയ ചിത്രം. പുഴുവിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന ചിത്രമാണ് പാതിരാത്രി. ആന്‍ അഗസ്റ്റിന്‍, സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ തുടങ്ങിയവരും അഭിനയിക്കുന്ന സിനിമയുടെ സംഗീതം ജേക്ക്‌സ് ബിജോയ് ആണ്.

Ads by Google
Monday 13 Oct 2025 09.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google