Saturday, March 21, 2026 Last Updated 4 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 12 Oct 2025 01.32 PM

'സിനിമയില്‍ തുടരണം, എന്നെ ഒഴിവാക്കി സദാനന്ദനെ മന്ത്രിയാക്കണം'; സുരേഷ് ഗോപി

suresh gopi

കണ്ണൂര്‍: തന്നെ കേന്ദ്രമന്ത്രി സ്ഥാനത്ത്നിന്ന് ഒഴിവാക്കി പകരം സി സദാനന്ദന്‍ എംപിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി. എംപിയുടെ ഓഫീസ് ഉടന്‍ ഒരു കേന്ദ്ര മന്ത്രിയുടെ ഓഫീസ് ആയി മാറട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു. കണ്ണൂരില്‍ എംപി ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പിന്റെ തലേന്ന് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ പറഞ്ഞതാണ് എനിക്ക് മന്ത്രിയൊന്നും ആകണ്ടായെന്ന്, എനിക്കെന്റെ സിനിമ തുടരണം, മന്ത്രി ആയാല്‍ അതൊക്കെ വലിയ ബുദ്ധിമുട്ടാണ്. എനിക്ക് സിനിമ അഭിനയം തുടരണം, ഒരുപാട് സമ്പാദിക്കണം, എന്റെ കുഞ്ഞുങ്ങള്‍ എവിടെയും എത്തിയിട്ടില്ല. എന്റെ വരുമാനത്തില്‍ വിശ്വസിക്കുന്ന കുറച്ച് ആള്‍ക്കാരുണ്ട് അതില്‍ കുറച്ചു പേരെ സഹായിക്കണമെങ്കില്‍ പണ വരുമാനം നിലയ്ക്കാന്‍ പാടില്ല. ഇപ്പോള്‍ നല്ല തോതില്‍ നിലച്ചിട്ടുണ്ട്, ഞാന്‍ ആത്മാര്‍ഥമായി പറയുന്നു എന്നെ ഒഴിവാക്കി ഇദ്ദേഹത്തെ മന്ത്രിയാക്കിയാല്‍ അത് കേരളത്തിലെ പുതിയ രാഷ്ട്രീയ ചരിത്രമാകും എന്ന് തന്നെയാണ് എന്റെ വിശ്വാസം' സുരേഷ് ഗോപി പറഞ്ഞു.

Ads by Google
Sunday 12 Oct 2025 01.32 PM
YOU MAY BE INTERESTED
Ads by Google
Ads by Google