Wednesday, March 18, 2026 Last Updated 5 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 12 Oct 2025 09.57 AM

ഇതൊന്നും പ്ലാൻ ചെയ്ത് സംഭവിച്ചതല്ല, മാജിക്കൽ ആണ്; അല്ലു അര്‍ജുനൊപ്പമുളള യാത്രാചിത്രങ്ങളുമായി സ്‌നേഹ റെഡ്ഡി

sneha-reddy-
photo-www.instagram.com/allusnehareddy/

അല്ലു അർജുനൊപ്പം പ്രണയാദ്രമായ ഒരു അവധിക്കാല ആഘോഷത്തിലാണ് സ്നേഹ റെഡ്ഡി. ആംസ്റ്റർഡാമിൽ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ സ്നേഹ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതൊന്നും പ്ലാൻ ചെയ്ത് സംഭവിച്ചതല്ല, മാജിക്കൽ ആണ് എന്നാണ് സ്നേഹ ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചിരിക്കുന്നത്. പോസ്റ്റിന് താഴെ സ്നേഹവും സന്തോഷവും പങ്കുവച്ച് നിരവധി കമന്റുകളാണ് വരുന്നത്.

2011 ൽ ആണ് അല്ലു അർജുന്റെയും സ്നേഹ റെഡ്ഡിയുടെയും വിവാഹം കഴിഞ്ഞത്. തെലുങ്കിലെ പ്രമുഖ വ്യവസായിയുടെ മകളായ സ്നേഹ പഠിച്ചതൊക്കെ വിദേശത്തായിരുന്നു. വല്ലപ്പോഴും നാട്ടിൽ വരുന്ന, തെലുങ്ക് സിനിമകൾ അധികം കാണാത്ത സ്നേഹയ്ക്ക് അല്ലു ഒരു നടനാണ് എന്നതും അറിയില്ലായിരുന്നു. ഒരു കോമൺ സുഹൃത്തിന്റെ കല്യാണത്തിനാണ് ആദ്യമായി കാണുന്നത്. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു. തെലുങ്ക് നിർമാതാവിന്റെ മകൻ എന്ന് മാത്രമേ അപ്പോഴും അറിയുകയുള്ളൂ. പ്രണയിച്ചു തുടങ്ങിയപ്പോഴാണ് അല്ലുവിന്റെ സ്റ്റാർഡം സ്നേഹ തിരിച്ചറി‍ഞ്ഞത്.

യുഎസ്സില്‍ എല്ലാം പഠിച്ചുവന്ന ആളാണെങ്കിലും ട്രഡീഷണലായി ജീവിക്കാനും ഒരുങ്ങാനും ഒക്കെയാണ് സ്‌നേഹയ്ക്ക് ഇഷ്ടം. അതാണ് സ്‌നേഹയിലേക്ക് തന്നെ ആകര്‍ഷിച്ചത് എന്ന് ഒരു അഭിമുഖത്തില്‍ അല്ലു അര്‍ജുനും പറഞ്ഞിരുന്നു. വരന്‍ എന്ന സിനിമയ്ക്ക് ശേഷം അച്ഛനും അമ്മയും കണ്ടുപിടിയ്ക്കുന്ന പെണ്ണിനെ മാത്രമേ വിവാഹം ചെയ്യൂ എന്ന് പറഞ്ഞ അല്ലു അര്‍ജുന്റെ തീരുമാനം മാറിയത്, സ്‌നേഹയെ പരിചയപ്പെട്ടതിന് ശേഷമാണ്. 2011 ല്‍ ആണ് വിവാഹം നടന്നത്. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്‌.

Ads by Google
Sunday 12 Oct 2025 09.57 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google