Wednesday, March 18, 2026 Last Updated 9 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 11 Oct 2025 01.09 PM

' എഡിറ്റിങ് ഭീകരാ, ഇത്രയ്ക്ക് വേണ്ടായിരുന്നു' ; വ്യാജവീഡിയോയ്‌ക്കെതിരെ അന്ന രാജന്‍

video, her
photo-www.instagram.com/annaspeeks/

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ നടിയാണ് അന്ന രാജന്‍. പിന്നീട് നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുക്കാന്‍ താരത്തിന് സാധിച്ചു.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചരണങ്ങള്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടി. തന്റെ ശരീരത്തെ മോശമായി ചിത്രീകരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം പങ്കെടുത്തൊരു പരിപാടിയില്‍ നിന്നുളള അന്നയുടെ വീഡയോ ആണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്. വെളള സാരിയിലാണ് വീഡിയോയില്‍ അന്നയെത്തുന്നത്. തന്റെ ഒറിജിനല്‍ വീഡിയോയേക്കാളും വ്യൂസ് വ്യാജ വീഡിയോയ്ക്കാണെന്നാണ് അന്ന പറയുന്നത്.

''എഡിറ്റിങ് ഭീകരാ, ഇത്രയ്ക്ക് വേണ്ടായിരുന്നു. ഒറിജിനലിന് പോലും ഇത്രയ്ക്ക് വ്യൂസില്ല. എന്നാലും എന്തിനായിരിക്കും? ഒരു തരത്തിലുമുള്ള വ്യാജ വീഡിയോകള്‍ പ്രചരിപ്പിക്കരുതെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു'' എന്നായിരുന്നു അന്നയുടെ പ്രതികരണം. പിന്നാലെ ഇതാണ് ശരിക്കും ഞാന്‍ എന്നു പറഞ്ഞു കൊണ്ട് തന്റെ മറ്റൊരു വീഡിയോയും അന്ന പങ്കുവച്ചിട്ടുണ്ട്.

Ads by Google
Saturday 11 Oct 2025 01.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google