Wednesday, March 18, 2026 Last Updated 3 Min 11 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 11 Oct 2025 09.49 AM

' എന്റെ ഹണിമൂണും നിങ്ങള്‍ പ്ലാന്‍ ചെയ്യൂ' ; വിവാഹ വാര്‍ത്തകളോട് പ്രതികരിച്ച് തൃഷ

marriage, rumors

തന്റെ വിവാഹവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി നടി തൃഷ. ' മറ്റുളളവര്‍ എന്റെ ജീവിതം എനിക്കുവേണ്ടി പ്ലാന്‍ ചെയ്യുന്നത് ഇഷ്ടമാണ്. അവര്‍ എന്റെ ഹണിമൂണ്‍ കൂടി പ്ലാന്‍ ചെയ്യാനായി കാത്തിരിക്കുകയാണ്', തൃഷ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

തൃഷ വിവാഹിതയാകാന്‍ ഒരുങ്ങുന്നുവെന്നും ചണ്ഡീഗഢില്‍ നിന്നുളള വ്യവസായിയാണ് വരന്‍ എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. നടിയുടെ കുടുംബം വിവാഹത്തിന് സമ്മതിച്ചുവെന്ന തരത്തിലായിരുന്നു രാവിലെ മുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചത്.

നേരത്തെ, വ്യവസായിയും നിര്‍മാതാവുമായ വരുണ്‍ മണിയനുമായി തൃഷയുടെ വിവാഹം ഉറപ്പിച്ചിരുന്നു. 2015-ലായിരുന്നു വിവാഹനിശ്ചയം. പിന്നീട് ബന്ധം ഉപേക്ഷിച്ചു. വിവാഹശേഷം തൃഷ അഭിനയം തുടരുന്നതുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസമാണ് ബന്ധം ഉപേക്ഷിക്കുന്നതിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

Ads by Google
Saturday 11 Oct 2025 09.49 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google