Wednesday, March 18, 2026 Last Updated 4 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Friday 10 Oct 2025 04.31 PM

ഞാന്‍ നിനക്കായി കാത്തിരിക്കുകയാണ്, നീയില്ലാതെ എനിക്ക് ശ്വാസമെടുക്കാന്‍ കഴിയുന്നില്ല; ഷെഫാലിയെ ഓര്‍ത്ത് പരാഗ്

parag-tyagi-
photo-www.instagram.com/paragtyagi/

അകാലത്തില്‍ വിടപറഞ്ഞ നടി ഷെഫാലി ജരിവാലയെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ച് ഭര്‍ത്താവും നടനുമായ പരാഗ് ത്യാഗി. പരി എന്നാണ് കുറിപ്പില്‍ അദ്ദേഹം ഷെഫാലിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

നിത്യത എന്ന ആകാശത്തേക്ക് നയിച്ചാലും ഞാന്‍ നിനക്കായി കാത്തിരിക്കും. അവിടെ നിന്നെ കണ്ടെത്താനായില്ലെങ്കില്‍ സ്വര്‍ഗ്ഗത്തോട് ഞാന്‍ യാചിക്കും. നിന്നെ കണ്ടെത്താനും നീ മറന്നുപോയ പ്രതിജ്ഞകളെക്കുറിച്ച് നിന്നോട് പറയാനും ഓര്‍മ്മിപ്പിക്കാനും . ഞാന്‍ ആ പ്രതിജ്ഞകളാണെന്നും നീ എന്റേതാണെന്നും. എന്ത് സംഭവിച്ചാലും എന്റെ സ്‌നേഹം എപ്പോഴും നിനക്കുളളതായിരിക്കും. എന്തുതന്നെയായാലും നീ തന്നെയായിരിക്കും ഞാന്‍ ആരാധിക്കുന്ന ഒരാള്‍. ഞാന്‍ നിനക്കായി എന്നും കാത്തിരിക്കും.

നമുക്ക് അവിടെവെച്ചു കാണാം. ആ കണ്ടുമുട്ടലിന് അക്ഷമയോടെ കാത്തിരിക്കുകയാണ് ഞാന്‍. ദയവായി എന്നെയും എത്രയും പെട്ടെന്ന് വിളിക്കു, നീയെന്ന എന്റെ പരി , എന്റെ ഗുന്തി ഇല്ലാതെ എനിക്ക് ശ്വാസമെടുക്കാന്‍ കഴിയുന്നില്ല പരാഗ് ത്യാഗി കുറിച്ചു. ഷെഫാലിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുളള റീലും അദ്ദേഹം കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുന്‍പും ഷെഫാലിയെക്കുറിച്ച് പരാഗ് സംസാരിച്ചിട്ടുണ്ട് .സിനിമാ മേഖലയെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച സംഭവമായിരുന്നു നടി ഷെഫാലി ജരിവാലയുടെ മരണം. ഇക്കഴിഞ്ഞ ജൂണിലായിരുന്നു 42-കാരിയായ നടിയുടെ മരണം.

Ads by Google
Friday 10 Oct 2025 04.31 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google