Wednesday, March 18, 2026 Last Updated 2 Min 59 Sec ago Malayalam Edition
Todays E paper
Ads by Google
Friday 10 Oct 2025 12.30 PM

‘എന്റെ സിനിമ ഇന്നിറങ്ങിയാൽ ഒരിക്കലും സെൻസർ കിട്ടില്ല ’; ‘ഹാല്‍ ’വിവാദത്തില്‍ പ്രതികരണവുമായി അഖില്‍ മാരാര്‍

akhil-

ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യം ഉള്‍പ്പെടെ നീക്കം ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചെന്ന ഹാല്‍ നിര്‍മാതാക്കളുടെ ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ അഖില്‍ മാരാര്‍. തന്റെ സിനിമ ഇന്നിറങ്ങിയാല്‍ ഒരിക്കലും സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കുമായിരുന്നില്ലെന്ന് അഖില്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അഖില്‍ ആദ്യമായി സംവിധാനം ചെയ്ത ഒരു താത്വിക അവലോകനം എന്ന ചിത്രത്തിന്റെ ഒരുഭാഗം പങ്കുവെച്ചുകൊണ്ടായിരുന്നു അഖിലിന്റെ കുറിപ്പ്.

‘ആദ്യമേ പറയട്ടെ ആരെയും ബോധപൂര്‍വം ആക്ഷേപിക്കാനല്ല കേരള രാഷ്ട്രീയത്തിലെ രസകരമായ സംഭവങ്ങളെ സരസമായി അവതരിപ്പിക്കുക മാത്രമാണ് ഒരു താത്വിക അവലോകനം...എല്ലാവര്‍ക്കും ആവശ്യത്തിനുള്ള കൊട്ട് കൊടുത്തു ശെരിയുടെ പക്ഷം ചേരാനാണ് അന്നും ഇന്നും ഞാന്‍ ശ്രമിച്ചിട്ടുള്ളത് ??പലര്‍ക്കും സിനിമ ദഹിക്കാതെ പോയത് വിമര്ശനങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയാതിരുന്നത് കൊണ്ടാണ്..

ജാനകി എന്ന പേരിനു സെന്‍സര്‍ നിഷേധിച്ച സെന്‍സര്‍ ബോര്‍ഡ്, ഇപ്പോള്‍ ധ്വജ പ്രണാമം, ബീഫ് ബിരിയാണി എന്നുപയോഗിച്ചത് മാറ്റണം എന്ന് പറയുമ്പോള്‍ എന്റെ സിനിമ ഇന്നിറങ്ങിയാല്‍ ഒരിക്കലും സെന്‍സര്‍ കിട്ടില്ല എന്ന് പടം കണ്ടവര്‍ക്ക് അറിയാം അല്ലാത്തവര്‍ ഈ ക്ലിപ്പുകള്‍ കണ്ട് നോക്കു...അന്നും രാജ്യം ഭരിക്കുന്നത് മോദിയും ബിജെപിയുമാണ് എന്നാല്‍ തലയ്ക്കു ബോധം നഷ്ടപ്പെട്ട ഏതവനാണ് ഇപ്പോള്‍ സെന്‍സര്‍ ബോര്‍ഡില്‍ എന്നാണ് സംശയം..

NB : സിനിമ കാണാത്തവര്‍ക്ക് Akhil marar special എന്ന എന്റെ യൂ ടൂബ് ചാനലില്‍ കാനാവുന്നതാണ്.. ഈ തിരഞ്ഞെടുപ്പിന് മുന്‍പ് നിങ്ങള്‍ തീര്‍ച്ചയായും കാണേണ്ട സിനിമയാണ് ’അഖില്‍ മാരാര്‍ കുറിച്ചു.

ഷെയ്ന്‍ നിഗം നായകനായെത്തുന്ന ഹാല്‍ എന്ന സിനിമയില്‍ നിന്നും ബീഫ് ബിരിയാണി രംഗം ഒഴിവാക്കണം എന്നാണ് സിബിഎഫ്സി ആവശ്യപ്പെട്ടിരിക്കുന്നത്. ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമര്‍ശങ്ങളും നീക്കണമെന്നും നിര്‍ദേശമുണ്ട്.

ഇവയെല്ലാം അടക്കം 15 സീനുകളില്‍ മാറ്റങ്ങള്‍ വേണമെന്ന് സിബിഎഫ്‌സി അറിയിച്ചു. ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സിബിഎഫ്സിയുടെ നിലപാട്.

സിബിഎഫ്‌സി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ജെ വി ജെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Ads by Google
Friday 10 Oct 2025 12.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google