Wednesday, March 18, 2026 Last Updated 5 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Friday 10 Oct 2025 11.13 AM

ദിലീപേട്ടനല്ല എന്നെ വീട്ടിലിരുത്തിയത്, ആരോപണങ്ങള്‍ക്കെല്ലാം മറുപടിയുമായി കാവ്യ മാധവന്‍

kavya-madhavan
photo-www.instagram.com/kavyamadhavanofficial/

വിവാഹശേഷം സിനിമയില്‍ നിന്നു വിട്ടുനില്‍ക്കുന്നതിന്റെ കാരണം ഭര്‍ത്താവ് ദിലീപ് ആണെന്ന തരത്തിലുളള പൊതുധാരണ തിരുത്തി നടി കാവ്യ മാധവന്‍. കുടുംബജീവിതം പൂര്‍ണമായും അനുഭവിച്ചറിയുക എന്ന തന്റെ വ്യക്തിപരമായ തീരുമാനമായിരുന്നു ആ ഇടവേളയ്ക്ക് പിന്നിലെന്ന് കാവ്യ വെളിപ്പെടുത്തി. ദിലീപ് പങ്കെടുക്കേണ്ടിയിരുന്ന ഒരു ചടങ്ങില്‍ ദിലീപിന് പകരമായി എത്തിയപ്പോഴായിരുന്നു കാവ്യയുടെ പ്രതികരണം.

‘ദിലീപേട്ടന്‍ പങ്കെടുക്കേണ്ടിയിരുന്ന ഒരു ചടങ്ങായിരുന്നു ഇത്. അദ്ദേഹത്തിന് വരാന്‍ പറ്റിയില്ല. അദ്ദേഹത്തിനു അപ്രതീക്ഷിതമായി പെട്ടെന്ന് യുകെയില്‍ പോകേണ്ടി വന്നു. ഹരിയേട്ടന്‍ വളരെ വേണ്ടപ്പെട്ട ആളാണ്, പോകാതിരിക്കാന്‍ പറ്റില്ല അതുകൊണ്ട് നീ എങളകിലും പോകണം എന്ന് പറഞ്ഞു, അതുകൊണ്ടാണ് ഞാന്‍ ഇന്ന് ഇവിടെ വന്നിട്ടുളളത്. ഒരിക്കലും ദിലീപേട്ടനല്ല എന്നെ വീട്ടില്‍ നിര്‍ത്തിയിട്ടുളളത്. അത് എന്റെ അഭിപ്രായം തന്നെ ആയിരുന്നു. എനിക്കു മോളെ നോക്കി ആ ഒരു കാലഘട്ടം നേരിട്ട് എക്‌സ്പീരിയന്‍സ് ചെയ്യണം എന്നുണ്ടായിരുന്നു. അതിനുവേണ്ടിയിട്ടാണ് ഞാന ഒരു ബ്രേക്ക് എടുത്തത്. എല്ലാവര്‍ക്കും എല്ലാവിധത്തിലുമുളള സന്തോഷവും സമാധാനവും നന്മകളും നേരുന്നു. ഒരിക്കല്‍ കൂടി ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചതിലുളള നന്ദി അറിയിക്കുന്നു’ കാവ്യ മാധവന്‍ പറഞ്ഞു.

വിവാഹശേഷം ദിലീപ് കാവ്യയെ അഭിനയിക്കാന്‍ വിടുന്നില്ല എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന കമന്റുകള്‍ക്ക് മറുപടിയാണ് കാവ്യ നല്‍കിയിരിക്കുന്നത്. കാവ്യയുടെ ഫാന്‍സ് പേജുകളിലെല്ലാം ഈ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ‘ദിലീപ് കാവ്യയെയും വീട്ടിലിരുത്തി എന്ന് പറയുന്നവര്‍ക്കുള്ള മറുപടി, ഒന്നും അറിയാതെ കമന്റ് ബോക്സില്‍ വന്ന് പലതും വിളിച്ച് പറയുന്നവരോട് ഒന്നേ പറയാനൊള്ളൂ, അത് അവളുടെ മാത്രം തീരുമാനമായിരുന്നു. അതിനെ റെസ്പെക്ട് ചെയ്യുക. എല്ലാവര്‍ക്കും അവരുടേതായ ഇഷ്ടങ്ങളും കാഴ്ചപ്പാടും ഉണ്ടാവും’ എന്നാണ് വിഡിയോ പങ്കുവച്ചു കൊണ്ട് കാവ്യയുടെ ഫാന്‍ പേജില്‍ പറയുന്നത്.

2016 നവംബര്‍ 25 നായിരുന്നു കാവ്യയുടേയും ദിലീപിന്റേയും വിവാഹം. ആരാധകരുടെ പ്രിയപ്പെട്ട ഓണ്‍ സ്‌ക്രീന്‍ ജോഡി ജീവിതത്തിലും ഒന്നാവുകയായിരുന്നു. വിവാഹത്തോടെ കാവ്യ പൂര്‍ണമായും സിനിമ ഉപേക്ഷിച്ചു. താരത്തിന്റെ തിരിച്ചുവരവ് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്.

Ads by Google
Friday 10 Oct 2025 11.13 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google