Saturday, March 21, 2026 Last Updated 2 Min 7 Sec ago Malayalam Edition
Todays E paper
Ads by Google
Friday 10 Oct 2025 10.21 AM

മുണ്ടക്കൈ ചൂരല്‍മല പുനരധിവാസപാക്കേജ് ; മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക്

uploads/news/2025/10/804892/pinarayi-vijayan123.gif

ന്യൂഡല്‍ഹി: മുണ്ടക്കൈ ചൂരല്‍മല പുനരധിവാസപാക്കേജ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രണ്ടുദിവസത്തെ നിര്‍ണായ കൂടിക്കാഴ്ചകള്‍ക്കായി ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വൈകീട്ട് 4 ന് തിരികെ കേരളത്തിലേക്ക് മടങ്ങും.

രാവിലെ 11 മണിയ്ക്കാണ് കൂടിക്കാഴ്ച. മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിന് 260 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. അതും ദുരന്തം നടന്ന് 14 മാസത്തിനു ശേഷമാണ് അനുവദിച്ചതും. ഈ തുക പുനരുധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമാണെന്നും അര്‍ഹമായ തുക അനുവദിക്കണമെന്നുമാണ് ആവശ്യം. മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഉന്നയിക്കും.

കേരളം ആവശ്യപ്പെട്ടതിന്റെ എട്ടില്‍ ഒന്നു തുക പോലും കേന്ദ്രം അനുവദിച്ചിട്ടില്ലെന്നും കേരളത്തോടുള്ള അനീതിയും അവഗണനയും അവസാനിപ്പിച്ച് മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിന് അര്‍ഹമായ സഹായം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കണമെന്നുമാണ് നിലവിലെ ആവശ്യം. .2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് എന്ന ആവശ്യം നേരത്തെ തന്നെ കേരളം മുന്നോട്ട് വെച്ചിരുന്നു.

കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ , ആരോഗ്യമന്ത്രി ജെ പി നദ്ദ , ധനമന്ത്രി നിര്‍മലാ സീതാരാമന്‍, ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

Ads by Google
Friday 10 Oct 2025 10.21 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google