Wednesday, March 18, 2026 Last Updated 2 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Friday 10 Oct 2025 08.59 AM

ജയറാമിന് ഋഷഭ് ഷെട്ടിയുടെ സ്‌നേഹചുംബനം; ചിത്രം വൈറല്‍

reunion
photo-www.instagram.com/actorjayaram_official/

ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് തിയേറ്ററുകളില്‍ എത്തിയ പുതിയ ചിത്രമാണ് കാന്താര: ചാപ്റ്റര്‍ 1. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട താരം ജയറാമും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കന്നുണ്ട്. ബാംഗ്രയിലെ മഹാരാജാവായ രാജശേഖരന്‍ എന്ന കഥാപാത്രമായാണ് അദ്ദേഹമെത്തിയത്. കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതില്‍ സന്തോഷം പ്രകടിപ്പിച്ച് ജയറാം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

ഋഷഭ് ഷെട്ടി തന്നെ ആലിംഗനം ചെയ്ത് ചുംബിക്കുന്ന ചിത്രമാണ് ജയറാം പോസ്റ്റ് ചെയ്തത്. ചിത്രത്തിന്റെ റിലീസിനുശേഷം ന്യൂഡല്‍ഹിയില്‍ വെച്ച് കണ്ടുമുട്ടിയപ്പോഴാണ് ഇരുവരും സൗഹൃദം പങ്കുവെച്ചതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിരവധി ആരാധകരാണ് ജയറാം പങ്കുവെച്ച പോസ്റ്റിന് താഴെ പ്രതികരണങ്ങളുമായി എത്തുന്നത്.

കാന്താരയില്‍ രണ്ടുപേരും ഗംഭീരമായെന്ന് ആരാധകര്‍ പറഞ്ഞു. ജയറാമിന് ഒടുവില്‍ ഒരു യഥാര്‍ത്ഥ ' പാന്‍ ഇന്ത്യന്‍ പടം' ലഭിച്ചു എന്നായിരുന്നു ഒരു കമന്റ്.

Ads by Google
Friday 10 Oct 2025 08.59 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google