Wednesday, March 18, 2026 Last Updated 9 Min 35 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 09 Oct 2025 03.30 PM

എന്റെ വീട്, എന്റെ സുരക്ഷിതമായ ഇടം; സഹോദരന്‍ അര്‍ജുന്‍ കപൂറി​നെക്കുറിച്ച് അന്‍ഷുല

anshula-kapoor
photo-www.instagram.com/anshulakapoor/

കഴിഞ്ഞ ഒക്ടോബര്‍ 2 നായിരുന്നു നിര്‍മാതാവ് ബോളി കപൂറിന്റെ മകളും മോട്ടിവേഷണല്‍ സ്പീക്കറുമായ അന്‍ഷുല കപൂറിന്റെയും എഴുത്തുകാരനായ രോഹന്‍ താക്കറിന്റെയും വിവാഹനിശ്ചയം .അൻഷുലയുടെ സഹോദരൻ നടൻ അർജുൻ കപൂർ, സഹോദരിമാരായ ഖുഷി, ജാൻവി കപൂർ എന്നിവരുൾപ്പെടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു ആഘോഷത്തില്‍ പങ്കെടുത്തത്.

ഇപ്പോഴിതാ തന്റെ സഹോദരന്‍ അര്‍ജുന്‍ കപൂറിനെക്കുറിച്ച് വൈകാരികമായ ഒരു കുറിപ്പ് സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുകയാണ് അന്‍ഷുല. അര്‍ജുനൊപ്പമുളള ഒരു മനോഹരമായ വീഡിയോയും അന്‍ഷുല പങ്കുവെച്ചിട്ടുണ്ട്. നിന്നെപ്പോലൊരു സഹോദരനെ ലഭിച്ചതില്‍ ഞാന്‍ സമ്പന്നയാണെന്നാണ് അന്‍ഷുല പറയുന്നത്.

‘സഹോദന്‍ എത്ര ലളിതമായ വാക്ക്, പക്ഷേ അത് എന്റെ ലോകം മുഴുവന്‍ നിലനിര്‍ത്തുന്നു. ആ വാക്കുകളുടെ അര്‍ഥം എനിക്ക് മനസ്സിലാകുന്നതിന് വളരെ മുമ്പുതന്നെ നീ എന്റെ വീടായിരുന്നു, എന്റെ സുരക്ഷിത ഇടമായിരുന്നു, എന്റെ സ്ഥിരം. നമ്മുടെ ചുറ്റും ജീവിതം മാറിമറിഞ്ഞപ്പോഴെല്ലാം, അങ്ങനെ സംഭവിക്കാത്ത ഒരേയൊരു കാര്യം നീയായിരുന്നു. എന്റെ നങ്കൂരം. എല്ലാ കൊടുങ്കാറ്റിലും എന്റെ ശാന്തത.

എന്റെ എല്ലാ പതിപ്പുകളും നീ കണ്ടിട്ടുണ്ട്. ഉച്ചത്തില്‍, നഷ്ടപ്പെട്ട, പ്രതീക്ഷയുളള , ഹൃദയം തകര്‍ന്ന. എങ്ങനെയോ നീ അവയെ എല്ലാം ഒരുപോലെ സ്‌നേഹിച്ചിട്ടുണ്ട്. ഞാന്‍ അടുത്തതായി ഏത് അധ്യായത്തിലേക്ക് കാലെടുത്തുവച്ചാലും, എന്റെ ഒരു ഭാഗം എപ്പോഴും ഇവിടെ തന്നെ ഉണ്ടായിരിക്കും - നിങ്ങളോടൊപ്പമുണ്ടാകുമെന്ന് അറിയുന്നതില്‍ ഒരുതരം സമാധാനമുണ്ട്. എന്റെ സഹോദരന്‍. എന്റെ വീട്’ അന്‍ഷുല കുറിച്ചു. നിരവധിപ്പേരാണ് പോസ്റ്റിനു താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്.

ബോണി കപൂറിന് മോന ഷൂരി കപൂറുമായുളള ആദ്യ വിവാഹത്തിലെ മക്കളാണ് അന്‍ഷുലയും, അര്‍ജുന്‍ കപൂറും. ശ്രീദേവിയുമായി പ്രണയത്തിലായതോടെ ബോണി ആ ബന്ധം വേര്‍പെടുത്തിയിരുന്നു. 1996 ല്‍ അദ്ദേഹം ശ്രീദേവിയെ വിവാഹം കഴിച്ചു. ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മക്കളാണ് ജാന്‍വിയും ഖുഷിയും.

Ads by Google
Thursday 09 Oct 2025 03.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google