Friday, March 20, 2026 Last Updated 2 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 05 Oct 2025 03.41 PM

' ക്ലാസ് ഓഫ് 80 സ് റോക്ക്' ; റീയൂണിയന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് രേവതി

pics, viral
photo-www.instagram.com/revathyasha/

80 കളിലെ ഇന്ത്യന്‍ സിനിമാ താരങ്ങളുടെ റീയൂണിയന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പുലിത്തോല്‍ ഡിസൈനായി വരുന്ന വസ്ത്രങ്ങള്‍ അണിഞ്ഞായിരുന്നു സൂപ്പര്‍താരങ്ങള്‍ പരിപാടിക്ക് എത്തിയത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരങ്ങള്‍ ഒത്തുകൂടുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലെ അഭിനേതാക്കള്‍ ഈ ഒത്തുചേരലിന്റെ ഭാഗമാകാന്‍ ചെന്നൈയിലെത്തി.

റീ യൂണിയന്റെ ചിത്രങ്ങള്‍ നടി രേവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. 'എപ്പോഴും കാണാനാകാത്ത സുഹൃത്തുക്കളെ കണ്ടുമുട്ടിയ ഒരു സായാഹ്നം. ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചവര്‍. 12 വര്‍ഷത്തിലേറെയായി കണ്ടുമുട്ടല്‍ തുടരുന്ന ഒരേയൊരു കൂട്ടായ്മ. ഒന്നിച്ച് ഇരിക്കുക എന്നത് തന്നെ സന്തോഷമാണ്. ഈ ഒരു സായാഹ്നത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച ലിസി, സുഹാസിനി, പൂര്‍ണ്ണിമ, രാജ്കുമാര്‍, ഖുശ്ബു എന്നിവര്‍ക്ക് നന്ദി. ക്ലാസ് ഓഫ് 80'സ് റോക്ക്', രേവതി കുറിച്ചു. കഴിഞ്ഞ വര്‍ഷം നടത്താന്‍ നിശ്ചയിച്ചിരുന്ന പരിപാടി, ചെന്നൈ നഗരത്തില്‍ ഉണ്ടായ വെളളപ്പൊക്കത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. ഇത്തവണ രാജ്കുമാര്‍ സേതുപതിയുടെയും ശ്രീപ്രിയയുടെയും വീടാണ് സംഗമത്തിന് ആതിഥേയത്വം വഹിച്ചത്.

പങ്കെടുത്ത 31 പേരില്‍ ചിരഞ്ജീവി, വെങ്കിടേഷ്, ജാക്കി ഷ്രോഫ്, ശരത്കുമാര്‍, രേവതി, രമ്യ കൃഷ്ണന്‍, രാധ, ശോഭന, പ്രഭു, നദിയ, സുഹാസിനി മണിരത്‌നം, ജയസുധ, സുമലത, റഹ്മാന്‍, ഖുശ്ബു, നരേഷ്, സുരേഷ്, മേനക, പ്രഭു, ജയറാം, അശ്വതി ജയറാം, സരിത, ഭാനു ചന്ദര്‍, മീന, ലത, സ്വപ്ന, ജയശ്രീ, പൂര്‍ണ്ണിമ ഭാഗ്യരാജ്, ഭാഗ്യരാജ് എന്നിവരുണ്ടായിരുന്നു. അതേസമയം, നടന്‍ മോഹന്‍ലാലും രജനികാന്തും റീയൂണിയനില്‍ പങ്കെടുത്തിരുന്നില്ല.

Ads by Google
Sunday 05 Oct 2025 03.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google