Wednesday, March 18, 2026 Last Updated 3 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 04 Oct 2025 09.14 AM

മന്ദാര; ക്ലോത്തിങ് ബ്രാന്‍ഡ് പരിചയപ്പെടുത്തി നടി ഷീലു എബ്രഹാം

sheelu-abraham
photo-www.instagram.com/mandhaarabysheeluabraham

സംരംഭക എന്ന വഴിയിലേക്ക് ചുവടുവെച്ച് നടി ഷീലു എബ്രഹാം. വിജയദശമി ദിവസം സര്‍പ്രൈസായാണ് തന്റെ പുതിയ ഓണ്‍ലൈന്‍ ക്ലോത്തിങ് ബ്രാന്‍ഡ് പരിചയപ്പെടുത്തി ഷീലു രംഗത്തെത്തിയത്. മന്ദാര എന്നാണ് പുതിയ സംരഭത്തിന്റെ പേര്. സാരികള്‍ക്ക് മാത്രമായൊരു ഓണ്‍ലൈന്‍ സ്‌റ്റോറാണ് മന്ദാര.

സാരികള്‍ കഥ പറയണമെന്ന് നിങ്ങള്‍ മോഹിക്കുന്നുവെങ്കില്‍ ഇതാ നിങ്ങള്‍ക്കായി മന്ദാര. ഓരോ സാരിക്കും ഒരു കഥ പറയാനുണ്ടാകും ആ കഥകള്‍ ഒരിക്കലും മങ്ങില്ല എന്ന ആമുഖത്തോടെയാണ് താരം സ്വന്തം ബ്രാന്‍ഡ് അവതരിപ്പിച്ചത്.

ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് നിലവില്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നതെന്ന് താരം അറിയിച്ചു. നിരവധിപ്പേരാണ് താരത്തിന് ആശംസകളറിയിച്ചെത്തുന്നത്.

Ads by Google
Saturday 04 Oct 2025 09.14 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google