Wednesday, March 18, 2026 Last Updated 1 Min 27 Sec ago Malayalam Edition
Todays E paper
Ads by Google
Friday 03 Oct 2025 04.12 PM

അവതാരക വീണ മുകുന്ദന്‍ അമ്മയായി; വീഡിയോ പങ്കുവെച്ച് താരം

uploads/news/2025/10/803724/veena-mukundan.gif

സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് വീണ മുകുന്ദൻ. ഒരു ഓൺലൈൻ മാധ്യമത്തിൽ അവതാരകയായി ശ്രദ്ധ നേടിയ വീണ ഇപ്പോൾ സ്വന്തം ചാനൽ ആരംഭിച്ച് സെലിബ്രിറ്റി അഭിമുഖങ്ങൾ നടത്തിവരികയാണ്.

ഇപ്പോള്‍ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുകയാണ് വീണ. അമ്മയായ സന്തോഷമാണ് വീണ പങ്കുവെച്ചത്. പെണ്‍കുഞ്ഞാണ് വീണയ്ക്ക്.

വീണ പങ്കുവെച്ച പ്രസവ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. പ്രസവ മുറിയിലേക്ക് പോകുന്നതും കുഞ്ഞിനെ കണ്ട് സന്തോഷം കൊണ്ട് പൊട്ടികരയുന്ന വീണയെയും വീഡിയോയില്‍ കാണാം. നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ ആശംസകളുമായി എത്തുന്നത്.

ജീവന്‍ കൃഷ്ണകുമാര്‍ ആണ് വീണയുടെ പങ്കാളി. 2019 മെയ് 18നായിരുന്നു ഇരുവരുടെയും വിവാഹം.

Ads by Google
Friday 03 Oct 2025 04.12 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google