Wednesday, March 18, 2026 Last Updated 5 Min 50 Sec ago Malayalam Edition
Todays E paper
Ads by Google
Friday 03 Oct 2025 11.19 AM

‘ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹത്തിന് ഇപ്പോള്‍ ഒരു പേരുണ്ട് ’; മകന്റെ പേര് വെളിപ്പെടുത്തി നടന്‍ വരുണ്‍ തേജും ഭാര്യ ലാവണ്യ ത്രിപാഠിയും

varun-tej
photo-www.instagram.com/varunkonidela7/

ദസറ ദിനത്തില്‍ മകന്റെ പേര് വെളിപ്പെടുത്തി നടന്‍ വരുണ്‍ തേജും ഭാര്യ ലാവണ്യ ത്രിപാഠിയും. വായുവ് തേജ് കൊനിഡേല എന്നാണ് കുഞ്ഞിന്റെ പേര്. ആ പേരിന് ആത്മീയവും സാംസ്‌കാരികവുമായ അര്‍ഥമുണ്ടെന്നും ദമ്പതികള്‍ വിശദീകരിച്ചു.

ഹനുമാന്റെ ആത്മാവിനെ വഹിച്ചുകൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ മകന്‍ വായുവ് തേജ് കൊനിഡേലയെ പരിചയപ്പെടുത്തുന്നു. നിയന്ത്രിക്കാനാവാത്ത ശക്തി, ഭക്തി, ധൈര്യം, ആത്മീയ തേജസ് എന്നൊക്കെയാണ് ഈ പേരിന്റെ അര്‍ഥം. ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹത്തിന് ഇപ്പോള്‍ ഒരു പേരുണ്ട് എന്ന അടിക്കുറിപ്പോയൊണ് വരുണ്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

അതേസമയം കുഞ്ഞിന്റെ മുഖം ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. ഓറഞ്ച് സാരിയായിരുന്നു ലാവണ്യയുടെ വേഷം. വെളുത്ത പൈജാമയായിരുന്നു വരുണ്‍ ധരിച്ചത്. ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിപ്പേരാണ് പോസ്റ്റിനു താഴെ സ്‌നേഹം അറിയിച്ചെത്തുന്നത്.

കഴിഞ്ഞ സെപ്റ്റംബര്‍ 10 നായിരുന്നു വരുണ്‍ തേജും ലാവണ്യ ത്രിപാഠിയും ആദ്യത്തെ കുഞ്ഞിനെ വരവേറ്റത്. ഞങ്ങളുടെ ലിറ്റില്‍ മാന്‍. 10.09.2025' എന്ന ക്യാപ്ഷനോടെയായിരുന്നു കുഞ്ഞ് പിറന്ന വിവരം ദമ്പതികള്‍ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

Ads by Google
Friday 03 Oct 2025 11.19 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google