Friday, March 20, 2026 Last Updated 2 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Sep 2025 12.56 PM

റേസിന് മുന്‍പ് ചില കുടുംബചിത്രങ്ങള്‍; മക്കള്‍ക്കൊപ്പം ശാലിനിയും അജിത്തും

ajith-kumar-

മലയാളികൾക്ക് ഏറെയിഷ്ടപ്പെട്ട താരകുടുംബമാണ് നടി ശാലിനിയുടേത്. ശാലിനിയും അജിത്തും മക്കളായ ആദ്‌വിക്കും അനൗഷ്കയുമെല്ലാം മലയാളികൾക്ക് ഏറെ പരിചിതരാണ്. അജിത്തുമായുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തിനോട് വിട പറഞ്ഞെങ്കിലും ശാലിനി ഇന്നും ആരാധകർക്കു പ്രിയങ്കരിയാണ്. അജിത്തിന്റെ റേസിംഗ് മത്സരവേദികളിലും മകൻ ആദ്‌വിക്കിന്റെ ഫുട്ബോൾ മത്സരവേദികളിലും കാഴ്ചക്കാരിയായി ശാലിനി എത്തുമ്പോൾ, മാധ്യമങ്ങളുടെ ശ്രദ്ധ നടിയെ തേടിയെത്താറുണ്ട്.

ഇപ്പോഴിതാ, സ്പെയിനിൽ നടക്കുന്ന കാർ റേസിൽ പങ്കെടുക്കുകയാണ് അജിത്. നടൻ അജിത് കുമാർ പങ്കെടുക്കും. ഗ്രെവൻമാക്കർ 24H റേസിലാണ് അജിത് പങ്കെടുക്കുന്നത്. റേസിനു മുൻപ്, ശാലിനിയ്ക്കും മക്കൾക്കുമൊപ്പം പോസ് ചെയ്യുന്ന അജിത്തിന്റെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ വർഷം മുതൽ കാർ റേസിംഗിൽ സജീവമായി ഇടപെട്ടുവരുന്ന അജിത് കുമാർ 'അജിത് കുമാർ റേസിംഗ്' എന്ന പേരിൽ സ്വന്തമായി ഒരു റേസിംഗ് കമ്പനിയും രൂപീകരിച്ചിരുന്നു. ദുബായ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങളിൽ നടന്ന കാർ റേസുകളിൽ ഈ കാർ റേസിംഗ് കമ്പനി പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

24എച്ച് സീരീസ് കാറോട്ട മത്സരത്തിലും അജിത്തിന്റെ ടീം വിജയം നേടിയിരുന്നു. ദുബായിൽ നടന്ന മത്സരത്തിൽ അജിത് കുമാർ റേസിങ് ടീമിലെ ഡ്രൈവറായ ബൈ ബാസ് കോറ്റനാണ് മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ജിടി 4 വിഭാഗത്തിൽ 'സ്പിരിറ്റ് ഓഫ് ദി റേസ്' ട്രോഫിയും അജിത് സ്വന്തമാക്കിയിരുന്നു.

Ads by Google
Monday 29 Sep 2025 12.56 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google