Wednesday, March 18, 2026 Last Updated 5 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Friday 19 Sep 2025 01.43 PM

വിവാഹമോചനത്തിന് ശേഷം സിനിമകളില്‍ നിന്ന് ഒഴിവാക്കി; ലക്ഷ്മി മഞ്ചു സൂചിപ്പിച്ച ആ നടി സാമന്തയോ?

-lakshmi-manchu

മോണ്‍സ്റ്റര്‍ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്കിടയിലും സുപരിചിതയാണ് നടി ലക്ഷ്മി മഞ്ചു. കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രമായ ദക്ഷ: എ ഡെഡ്‌ലി കോണ്‍സ്പറസിയുടെ പ്രൊമോഷനിടെ ലക്ഷ്മി നടത്തിയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണിപ്പോള്‍. ടോളിവുഡിലെ ഒരു സൂപ്പര്‍ സ്റ്റാറിന്റെ മുന്‍ ഭാര്യയ്ക്ക് വിവാഹമോചനത്തോടെ അവസരങ്ങള്‍ നിഷേധിക്കപ്പെട്ടതിനെക്കുറിച്ചാണ് ലക്ഷ്മി മഞ്ചു പറഞ്ഞത്.

ഇതിന് പിന്നാലെയാണ് ലക്ഷ്മി ഉദ്ദേശിച്ചത് നടി സാമന്തയെ ആണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴും അഭിനയ മേഖലയിലുളള ഒരു സൂപ്പര്‍ താരത്തിന്റെ ഭാര്യയെ എനിക്കറിയാം. വിവാഹമോചന ശേഷം അവള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്ന സിനിമകളില്‍ നിന്നുപോലും അവരെ ഒഴിവാക്കി. മുന്‍ ഭര്‍ത്താവിന് ഇഷ്ടമാകാതിരുന്നാലോ എന്നോര്‍ത്താണത്.

നല്ല സിനിമകള്‍ ചെയ്യാനായി അവര്‍ കാത്തിരിക്കുകയാണ്. ഒരു പുരുഷന് ഒരിക്കലും അത്തരത്തിലൊന്ന് നേരിടേണ്ടി വരില്ല. അയാളുടെ ജീവിതം ഒരിക്കലും മാറില്ല. പക്ഷേ ഒരു സ്ത്രീക്ക് ഒരുപാട് ഉത്തരവാദിത്വങ്ങള്‍ വരുന്നു. ആരും അവള്‍ക്ക് സ്വാതന്ത്ര്യം നല്‍കില്ല ലക്ഷ്മി പറഞ്ഞു.

നടി ഇത് പറഞ്ഞതിന് പിന്നാലെയാണ് ഉദ്ദേശിച്ചത് സാമന്തയെ ആണോ എന്ന് അവതാരക ചോദിച്ചത്. ഇത് നിഷേധിച്ച ലക്ഷ്മി ഒരു സൂപ്പര്‍ സ്റ്റാര്‍ മാത്രമല്ല ഉളളതെന്നും നിലവില്‍ അഞ്ചാറ് സൂപ്പര്‍ താരങ്ങള്‍ വിവാഹമോചിതരാണെന്നും പറഞ്ഞു. അവരെല്ലാവരുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്നും പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ നേരിടുന്ന വിലക്കുകള്‍ തിരിച്ചറിയാനാണ് ഇത്തരത്തില്‍ പറഞ്ഞതെന്നും ലക്ഷ്മി പറഞ്ഞു.

2021 ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗചൈതന്യയും തങ്ങള്‍ വേര്‍പിരിയുകയാണെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 2017 ലായിരുന്നു ഇവരുടെ വിവാഹം.

ജീവിതപങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും ഏതാണ്ട് പത്ത് വര്‍ഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാര്‍ത്തയില്‍ സ്ഥിരീകരണം അറിയിച്ച് താരങ്ങള്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. 2024 ൽ നാ​ഗ ചൈതന്യ നടി ശോഭിതയെ വിവാഹം കഴിക്കുകയും ചെയ്തു.

Ads by Google
Friday 19 Sep 2025 01.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google