Wednesday, March 18, 2026 Last Updated 5 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Friday 19 Sep 2025 11.48 AM

' സ്റ്റേജ് പെര്‍ഫോമറായി യാത്ര ആരംഭിച്ച്, സിനിമകളിലെ നര്‍മ്മത്തിലൂടെ പ്രേക്ഷകരെ രസിപ്പിച്ച സഹോദരന്‍' ; റോബോ ശങ്കറിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി താരങ്ങള്‍

dies, actor

നടന്‍ റോബോ ശങ്കറിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് തമിഴ് സിനമ ലോകത്തെ പ്രമുഖര്‍. ഉദയനിധി സ്റ്റാലിന്‍, വിജയ് സേതുപതി, രാഘവ ലോറന്‍സ് തുടങ്ങിയ താരങ്ങള്‍ താരത്തിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.

' അദ്ദേഹത്തിന്റെ വീട്ടില്‍ എത്തി അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഒരു സ്റ്റേജ് പെര്‍ഫോമറായി യാത്ര ആരംഭിച്ച്, ചെറിയ സ്‌ക്രീനില്‍ വിജയം നേടി, സിനിമകളിലെ യഥാര്‍ത്ഥ നര്‍മ്മത്തിലൂടെ തമിഴ് പ്രേക്ഷകരെ രസിപ്പിച്ച സഹോദരന്‍ റോബോ ശങ്കര്‍ ശരിക്കും ശ്രദ്ധേയനായിരുന്നു,' ഉദയനിധി സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചു.

റോബോ ശങ്കറിന്റെ ചിത്രത്തിനൊപ്പം RIP എന്നെഴുതിയ പോസ്റ്റാണ് വിജയ് സേതുപതി എക്‌സില്‍ പങ്കുവെച്ചത്. 'റോബോ ശങ്കറിന്റെ വിയോഗവാര്‍ത്ത കേട്ടതില്‍ അതിയായ ദുഃഖമുണ്ട്. വിനോദത്തിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ ഹൃദയംഗമമായ അനുശോചനം. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു' എന്നാണ് നടനും സംവിധായകനുമായ രാഘവ ലോറന്‍സിന്റെ വാക്കുകള്‍.

ഭാര്യ പ്രിയങ്കയ്‌ക്കൊപ്പം ദമ്പതികളുടെ ടെലിവിഷൻ ഷോയുടെ ഷൂട്ടിംഗിനിടെയാണ് റോബോ ശങ്കർ ബോധരഹിതനായി വീണത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ തന്നെ കരൾ, വൃക്ക എന്നിവ തകരാറിലാണെന്ന് കണ്ടെത്തിയതായി വാർത്തകൾ വന്നിരുന്നു. ഇന്നലെ രാത്രി 8.30 ഓടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും മരണമടയുകയും ചെയ്തു. രണ്ട് വർഷം മുൻപ് മഞ്ഞപിത്തം ബാധിച്ച് അത്യാഹിത നിലയിലായിരുന്നു നടൻ. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവൻ രക്ഷിക്കാനുള്ള ചികിത്സ നൽകുന്നതിനിടെ ആയിരുന്നു അന്ത്യം.

Ads by Google
Friday 19 Sep 2025 11.48 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google