Friday, March 20, 2026 Last Updated 28 Min 26 Sec ago Malayalam Edition
Todays E paper
Ads by Google
Friday 19 Sep 2025 09.16 AM

അച്ഛന്‍ കൂടെയില്ലാത്ത ആദ്യ പിറന്നാള്‍; കുറിപ്പുമായി കാവ്യ മാധവന്‍

kavya-madhavan
photo-www.instagram.com/kavyamadhavanofficial/

നാല്‍പ്പതാം പിറന്നാള്‍ ദിനത്തില്‍ അച്ഛനെക്കുറിച്ച് ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് നടി കാവ്യ മാധവന്‍. അച്ഛന്‍ കൂടെയില്ലാത്ത ആദ്യ പിറന്നാളാണിത് എന്ന് കാവ്യ പറയുന്നു. മനസ്സില്‍ മായാത്ത ഓര്‍മകളും വാത്സല്യവും സമ്മാനിച്ച അച്ഛന്റെ സ്മരണകളാണ് ഈ പിറന്നാള്‍ ദിനത്തില്‍ തനിക്ക് സാന്ത്വനമേകുന്നതെന്നും കാവ്യ പറയുന്നു. അച്ഛനൊപ്പമുളള കുട്ടിക്കാലത്തെ മനോഹരമായ ചിത്രങ്ങളും കാവ്യ പങ്കുവെച്ചിട്ടുണ്ട്.

‘ഓരോ പിറന്നാളും, ഓരോ ഓര്‍മ്മദിനവും അച്ഛന്റെ സാന്നിധ്യം കൊണ്ടാണ് അവിസ്മരണീയമായത്.ഇന്ന്, അച്ഛന്‍ കൂടെയില്ലാത്ത ആദ്യ പിറന്നാള്‍.
മനസ്സില്‍ മായാത്ത ഓര്‍മ്മകളും വാത്സല്യവും സമ്മാനിച്ച അച്ഛന്റെ സ്മരണകളാണ് ഈ ജന്മദിനത്തില്‍ എനിക്ക് സാന്ത്വനമാകുന്നത്’കാവ്യ കുറിച്ചു.

ഇക്കഴിഞ്ഞ ജൂണിലായിരുന്നു കാവ്യയുടെ അച്ഛന്‍ പി മാധവന്റെ അന്ത്യം. കാവ്യ മാധവന്റെ സിനമയിലേക്കുളള പ്രവേശനകാലം മുതല്‍ തന്നെ മകള്‍ക്ക് പൂര്‍ണപിന്തണുയുമായി കൂടെയുണ്ടായിരുന്ന ആളായിരുന്നു പിതാവ് പി. മാധവന്‍. കുട്ടിക്കാലത്ത് വേദികളിലും സിനിമാസെറ്റുകളിലും കാവ്യയ്‌ക്കൊപ്പം നിന്ന് ശക്തമായ സ്‌നേഹവും പിന്തുണയും അദ്ദേഹം നല്‍കിയിരുന്നു. പല അഭിമുഖങ്ങളിലും കാവ്യ പിതാവിനെക്കുറിച്ചും അദ്ദേഹത്തിന്റെ പിന്തുണയെക്കുറിച്ചും തുറന്നു പറഞ്ഞിട്ടുണ്ട്.

Ads by Google
Friday 19 Sep 2025 09.16 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google