Friday, March 20, 2026 Last Updated 0 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 18 Sep 2025 10.29 AM

നല്ല 'വണ്ണം' വേണംന്ന് ചിലര്‍, 'നല്ലവണ്ണം' തന്നെയാണ് ഞാനെന്ന് ഞാനും : ബോഡി ഷെയ്മിങ് നടത്തുന്നവര്‍ക്ക് മറുപടിയുമായി മീനാക്ഷി അനൂപ്

post
photo-www.facebook.com/meenakshiactressofficial

ബാലതാരമായി സിനിമയിലെത്തി മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് മീനാക്ഷി അനൂപ്. അമര്‍ അക്ബര്‍ അന്തോണി, ഒപ്പം, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ മീനാക്ഷി അവതരിപ്പിച്ചു. അഭിനയത്തിന് പുറമേ അവതാരകയായും മീനാക്ഷി സജീവമാണ്. സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങള്‍ എല്ലാം താരം പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോള്‍ മീനാക്ഷി പങ്കുവെച്ച ഒരു പുതിയ പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ബോഡി ഷെയ്മിങ് നടത്തുന്നവര്‍ക്കുളള മറുപടിയാണ് മീനാക്ഷിയുടെ പുതിയ പോസ്റ്റ്.

' നല്ലോണം'... തിന്നണംന്ന് ... ചിലര്‍
നല്ല ' വണ്ണം' ... വേണംന്ന് ... ചിലര്‍
' നല്ലവണ്ണം'... തന്നെയാണ് ... ഞാനെന്ന്.
... ഞാനും - എന്നാണ് മീനാക്ഷി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സാരിയിലുളള തന്റെ ഒരു ചിത്രവും താരം കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

നിരവധി പേരാണ് മീനാക്ഷിയുടെ പോസ്റ്റിന് താഴെ പ്രതികരണവുമായി എത്തുന്നത്. ചിത്രത്തിനൊപ്പം നല്‍കിയ ക്യാപ്ഷന്‍ കൊളളം എന്നാണ് ഭൂരിഭാഗം കമന്റുകളും. മെലിഞ്ഞിരിക്കുന്നവര്‍ക്കും തടിച്ചു വീര്‍ത്തിരിക്കുന്നവര്‍ക്കും ഈ അവസ്ഥ മനസിലാകും എന്നാണ് ഒരാള്‍ കുറിച്ചത്. രമേശ് പിഷാരടിയ്ക്ക് ശേഷം ആദ്യമായാണ് ഒരാള്‍ തന്റെ ഫോട്ടോയ്ക്ക് രസമുളള ക്യാപ്ഷനുമായി വരുന്നതെന്നാണ് മറ്റൊരാളുടെ കമന്റ്.

Ads by Google
Thursday 18 Sep 2025 10.29 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google