Wednesday, March 18, 2026 Last Updated 23 Min 5 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 18 Sep 2025 09.27 AM

ഒന്നാം വിവാഹവാര്‍ഷികം ആഘോഷമാക്കി അദിതി റാവു ഹൈദരിയും സിദ്ധാര്‍ഥും; പ്രണയാര്‍ദ്രമായ ചിത്രങ്ങള്‍ പങ്കുവെച്ച് താരങ്ങള്‍

aditi-rao-hydari
photo-www.instagram.com/aditiraohydari/

വിവാഹവാര്‍ഷിക ദിനത്തില്‍ മനോഹരമായ പോസ്റ്റ് പങ്കുവെച്ച് നടി അദിതി റാവു ഹൈദരി. ‘ഹാപ്പി 1 അദ്ദു സിദ്ദു, എല്ലാ ജീവിതത്തിലും പരസ്പരം കണ്ടെത്തുന്നതിന്’ സിദ്ധാര്‍ഥിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് താരം കുറിച്ചു.

ആരാധകരും സെലിബ്രിറ്റികളുമുള്‍പ്പെടെ നിരവധിപ്പേരാണ് താരദമ്പതികള്‍ക്ക് ആശംസകളറിയിച്ചെത്തുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 16 നായിരുന്നു അദിതിയും സിദ്ധാര്‍ഥും വിവാഹിതരായത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം.

തെലങ്കാനയിലെ വനപര്‍ത്ഥിയിലെ ശ്രീരംഗപുരത്തെ 400 വര്‍ഷം പഴക്കമുളള ശ്രീരംഗനായക സ്വാമി ക്ഷേത്രത്തല്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തില്‍ പങ്കെടുത്തത്. അദിതിയാണ് വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ആരാധകരെ ഈ സന്തോഷ വാര്‍ത്ത അറിയിച്ചത്.

‘നീയാണ് എന്റെ സൂര്യന്‍, എന്റെ ചന്ദ്രന്‍, എന്റെ എല്ലാ നക്ഷത്രങ്ങളും. എന്നെന്നും സ്‌നേഹം നിറഞ്ഞ പ്രാണപ്രിയരായി നിലനില്‍ക്കാന്‍, എപ്പോഴും കുട്ടിത്തം നിറഞ്ഞ ചിരിയോടെ ജീവിക്കാന്‍... അനന്തമായ സ്‌നേഹത്തിലേക്കും വെളിച്ചത്തിലേക്കും മായാജാലത്തിലേക്കും. ഇനി മിസിസ് ആന്‍ഡ് മിസ്റ്റര്‍ അദു-സിദ്ധു’ എന്നായിരുന്നു താരത്തിന്റെ പോസ്റ്റ്.

2021 ല്‍ പുറത്തിറങ്ങിയ മഹാസമുദ്രം എന്ന സിനിമയിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ആ സിനിമയുടെ സെറ്റില്‍ നിന്നാണ് പ്രണയം തുടങ്ങുന്നത്. പിന്നീട് ഇരുവരും ഒരുമിച്ചുളള നിരവധി റീലുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ബോളിവുഡിലെ താരവിവാഹങ്ങള്‍ക്കും ഇരുവരും ഒരമിച്ച് എത്തിയിരുന്നു.

ഇരുവരുടെയും രണ്ടാം വിവാഹമാണിത്. 2003ല്‍ തന്റെ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെയാണ് സിദ്ധാര്‍ഥ് വിവാഹിതനാകുന്നത്. ഡല്‍ഹിയില്‍ നിന്നുള്ള തന്റെ ബാല്യകാല സുഹൃത്ത് മേഘ്നയെ ആണ് സിദ്ധാര്‍ഥ് വിവാഹം ചെയ്തത്. ചെറുപ്പം മുതലുള്ള പ്രണയമായിരുന്നെങ്കിലും ഇവരുടെ ദാമ്പത്യ ജീവിതം അധികം നാള്‍ നീണ്ടുനിന്നില്ല. ഏകദേശം രണ്ടു വര്‍ഷക്കാലം വേര്‍പിരിഞ്ഞ് കഴിഞ്ഞ ഇവര്‍ 2007ല്‍ വിവാഹമോചനം നേടി. ബോളിവുഡ് നടന്‍ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭര്‍ത്താവ്. 2002ല്‍ വിവാഹിതരായ ഇവര്‍ 2012ല്‍ വേര്‍പിരിഞ്ഞു.

രാഷ്ട്രീയക്കാരായ മുഹമ്മദ് സലേ അക്ബര്‍ ഹൈദരിയുടെയും ജെ. രാമേശ്വര്‍ റാവുവിന്റെയും കൊച്ചുമകളാണ് അദിതി റാവു ഹൈദരി. 2007ല്‍ തമിഴ് ചിത്രമായ 'സ്രിംഗാരം' എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

Ads by Google
Thursday 18 Sep 2025 09.27 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google