Wednesday, March 18, 2026 Last Updated 22 Min 42 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 17 Sep 2025 01.16 PM

' ഒരിക്കലും തല കുനിക്കരുത്, അദ്ദേഹത്തിന്റെ വാക്കുകള്‍ എനിക്ക് കരുത്തു പകര്‍ന്നു' ; നരേന്ദ്ര മോദിയായി അഭിനയിക്കുന്നതില്‍ സന്തോഷം പങ്കിട്ട് ഉണ്ണി മുകുന്ദന്‍

trolls, for

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബയോപിക്കില്‍ അഭിനയിക്കുന്നതില്‍ സന്തോഷം പങ്കിട്ട് ഉണ്ണി മുകുന്ദന്‍. നടനെന്ന നിലയില്‍ ഈ വേഷം ചെയ്യാന്‍ സാധിക്കുന്നത് സന്തോഷവും ആഴത്തില്‍ പ്രചോദനവും നല്‍കുന്നതുമാണെന്ന് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

''വരാനിരിക്കുന്ന ചിത്രമായ മാ വന്ദേയില്‍ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നേരന്ദ്രമോദി ജിയെ അവതരിപ്പിക്കുന്നുവെന്നത് വിനയത്തോടെ പങ്കുവെക്കുന്നു. ക്രാന്തികുമാര്‍ സിഎച്ച് സംവിധാനവും സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് നിര്‍മാണവും നിര്‍വഹിക്കുന്നു'' എന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.

അഹമ്മദാബാദില്‍ വളര്‍ന്ന ഞാന്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നത് എന്റെ കുട്ടിക്കാലത്താണ്. അന്ന് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം 2023 ല്‍ അദ്ദേഹത്തെ നേരില്‍ കാണാന്‍ സാധിച്ചു. എന്നില്‍ മായാത്തൊരു അടയാളപ്പെടുത്തലായി അത് മാറിയെന്നും താരം പറയുന്നു.

നടനെന്ന നിലയില്‍ ഈ വേഷം ചെയ്യാന്‍ സാധിക്കുന്നത് അതിയായ സന്തോഷവും ആഴത്തില്‍ പ്രചോദനം നല്‍കുന്നതുമാണ്. അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്ര അസാധാരണമാണ്. പക്ഷെ ഈ സിനിമയില്‍ രാഷ്ട്രീയനേതാവിനും അപ്പുറത്തുള്ള മനുഷ്യനെയാണ് തേടുന്നത്. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ അമ്മയുമായുള്ള ബന്ധം. അദ്ദേഹത്തിന്റെ വ്യക്തിത്വത്തേയും ആത്മാവിനേയും രൂപപ്പെടുത്തിയത് അവരാണെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹം പറഞ്ഞ രണ്ട് വാക്കുകള്‍ ജീവിതത്തിലെ പരീക്ഷണ ഘട്ടങ്ങളിലെല്ലാം എനിക്ക് കൂട്ടു നിന്നിട്ടുണ്ട്. 'ജുക്ക്വാനു നഹി', ഒരിക്കലും തല കുനിക്കരുത് എന്നാണര്‍ത്ഥം. അന്ന് മുതല്‍ ആ വാക്കുകള്‍ എനിക്ക് കരുത്തു പകര്‍ന്നു. മാ വന്ദേ ലോകം മുഴുവനുമായാണ് റിലീസ് ചെയ്യുകയെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

നിരവധി പേരാണ് ഉണ്ണി മുകുന്ദന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. ചിത്രത്തിനും ഉണ്ണി മുകുന്ദനും ആശംസകള്‍ നേര്‍ന്ന് നിരവധി പേര്‍ എത്തിയിട്ടുണ്ട്.

Ads by Google
Wednesday 17 Sep 2025 01.16 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google