Wednesday, March 18, 2026 Last Updated 5 Min 34 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 17 Sep 2025 10.52 AM

' നമ്മുടെ രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ ശക്തി ലഭിക്കട്ടെ' ; പ്രധാനമന്ത്രിക്ക് പിറന്നാള്‍ ആശംസിച്ച് മോഹന്‍ലാല്‍

his, to

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പിറന്നാള്‍ ആശംസിച്ച് നടന്‍ മോഹന്‍ലാല്‍. നമ്മുടെ രാജ്യത്തെ ഉയരങ്ങളിലേക്ക് നയിക്കാന്‍ പ്രധാനമന്ത്രിക്ക് ശക്തി ലഭിക്കട്ടെ എന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

'നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജിക്ക് ജന്മദിനാശംസകള്‍ നേരുന്നു. നമ്മുടെ രാജ്യത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാന്‍ നിങ്ങള്‍ക്ക് നല്ല ആരോഗ്യവും സന്തോഷവും തുടര്‍ച്ചയായ ശക്തിയും നല്‍കട്ടെ', എന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍. പിന്നാലെ നിരവധി പേരാണ് മോദിക്ക് ആശംസകള്‍ അറിയിച്ച് കമന്റ് ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 75-ാം ജന്മദിനം ആണ് ഇന്ന്. ലോക നേതാക്കള്‍ അടക്കമുളള നിരവധി പേരാണ് അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ച് രംഗത്ത് എത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് നേരിട്ട് വിളിച്ച് അദ്ദേഹത്തിന് ആശംസ നേര്‍ന്നു.

Ads by Google
Wednesday 17 Sep 2025 10.52 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google