Friday, March 20, 2026 Last Updated 0 Min 32 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 16 Sep 2025 06.23 PM

‘‘ഇക്ക, എനിക്ക് സംഭവിച്ചതിൽ വച്ച് ഏറ്റവും മികച്ച കാര്യം നിങ്ങളാണ്; ഇക്കയ്ക്കൊപ്പം ​ലോകം ചുറ്റിസഞ്ചരിച്ച്, സാഹസികതകള്‍ അനുഭവിക്കണം..’’ സജിന് ജന്മദിനാശംസകളുമായി ഷഫ്ന

uploads/news/2025/09/801215/Untitled-7.jpg
Shafna Nizam birthday wish for her husband Sajin (Image Source: Instagram)

‘ചിന്താവിഷ്ടയായ ശ്യാമള’യില്‍ ‘അയ്യോ അച്ഛാ പോകല്ലേ’ എന്ന ഒറ്റ സംഭാഷണത്തിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ ബാലതാരമായിരുന്നു ഷഫ്ന നിസാം. പിന്നീടിങ്ങോട്ട് ഒരുപാട് സിനിമകളില്‍ ബാലതാരമായി ഷഫ്ന തിളങ്ങി. സഹനായിക, സഹോദരി വേഷത്തിലും ഷഫ്ന കൈയടി നേടിയിട്ടുണ്ട്. പിന്നീട് നായികയായും താരം തിളങ്ങി.
ഇതിനിടയില്‍ താരത്തിന്റെ ജീവിതത്തിലേക്ക് ഒരു പ്രണയവും വന്നു, സജിന്‍ എന്ന യുവതാരം. മോഹൻലാൽ ചിത്രം ഭഗവാന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടു. ശേഷം പ്ലസ് ടു എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു. ആ ചിത്രത്തിൽ ഷഫ്‌ന നായികയായിരുന്നു, സജിൻ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെയും അവതരിപ്പിച്ചു. ആ പരിചയം സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും വളര്‍ന്നു. പ്രണയവും സജിന്റെയും ഷഫ്നയുടെയും ഒളിച്ചോട്ടത്തില്‍ കലാശിച്ച വിവാഹവുമൊക്കെ അക്കാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞതാണ്. ഇന്നും ആ പ്രണയം മനസ്സില്‍ കാത്തുസൂക്ഷിക്കാന്‍ ഇരുവര്‍ക്കും കഴിയുന്നുണ്ടെന്നുള്ളതാണ് ഇവരുടെ ദാമ്പത്യത്തിലെ വിജയം. സോഷ്യല്‍ മീഡിയയിലൂടെ സജിനൊപ്പമുള്ള ചിത്രങ്ങളും യാത്രകളും ഷഫ്ന പലപ്പോഴും പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഭര്‍ത്താവായ സജിന് പ്രണയത്തില്‍ ചാലിച്ച ജന്മദിനാശംസകള്‍ കുറിക്കുകയാണ് ഷഫ്ന. ‘‘ജന്മദിനാശംസകൾ ഇക്ക.... ഞാൻ നിന്നെ വളരെയധികം സ്നേഹിക്കുന്നു... എനിക്ക് സംഭവിച്ചതിൽ വച്ച് ഏറ്റവും മികച്ച കാര്യം നിങ്ങളാണ്... ഇക്കയ്ക്കൊപ്പം ഈ ലോകം ചുറ്റി സഞ്ചരിക്കാനും ഈ മനോഹരമായ ജീവിതം നമുക്കായി കരുതിവച്ചിരിക്കുന്ന എല്ലാ സാഹസികതകളും പര്യവേക്ഷണം ചെയ്യാനും അനുഭവിക്കാനും ഞാൻ ആഗ്രഹിക്കുന്നു... ഇക്കയ്ക്ക് സന്തോഷം, സമാധാനം, വിജയം, നല്ല ആരോഗ്യം എന്നിവ നേരുന്നു.... ജന്മദിനാശംസകൾ എന്റെ ലവ്...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സജിനൊപ്പമുള്ള ചിത്രങ്ങള്‍ ഷഫ്ന പങ്കുവച്ചിരിക്കുന്നത്. സിനിമയിലൂടെ അഭിനയ ലോകത്ത് എത്തിയ സജിന്റെ കരിയര്‍ ബ്രേക്കായി മാറിയത് സാന്ത്വനം സീരിയലിലെ ശിവന്‍ എന്ന കഥാപാത്രമാണ്. സീരിയല്‍ അവസാനിച്ചെങ്കിലും ​സോഷ്യല്‍ മീഡിയ റീല്‍സിലൂടെ നിറയുന്ന കഥാപാത്രമാണ് ശിവന്‍. ഷഫ്നയും സീരിയലുകളില്‍ സജീവമാണിപ്പോള്‍.

Ads by Google
Tuesday 16 Sep 2025 06.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google